Praggnanandha: ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ച് പ്രഗ്നാനന്ദ, ഇന്ത്യൻ താരങ്ങളിൽ ആനന്ദിനെ മറികടന്ന് ഒന്നാമൻ

അഭിറാം മനോഹർ
ബുധന്‍, 17 ജനുവരി 2024 (12:59 IST)
ടാറ്റ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്‌നാനന്ദയുടെ കുതിപ്പ്. നെതര്‍ലന്‍ഡ്‌സിലെ വിജ് ആന്‍ സീയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ നാലാം റൗണ്ടിലാണ് ഇന്ത്യന്‍ കൗമാരതാരം ലോകചാമ്പ്യനെ തോല്‍പ്പിച്ചത്. വിജയത്തോടെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ചെസ് താരമെന്ന നേട്ടവും പ്രഗ്‌നാനന്ദ സ്വന്തമാക്കി. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള ഇതിഹാസതാരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്നാണ് പ്രഗ്‌നാനന്ദയുടെ കുതിപ്പ്. 2748.3 ആണ് പ്രഗ്‌നാനന്ദയുടെ ഫിഡേ റേറ്റിംഗ്. ആനന്തിന്റെ ഫിഡേ റേറ്റിംഗ് 2748 ആണ്.
 
ക്ലാസിക്കല്‍ ചെസിലെ നിലവില്‍ ലോകചാമ്പ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ത. വിശ്വനാഥന്‍ ആനന്ദാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരം. അതേസമയം ടാറ്റ സ്റ്റീസ് ചെസിലെ ആദ്യ നാലുറൗണ്ടുകളിലെ പ്രഗ്‌നാനന്ദയുടെ ആദ്യവിജയമാണിത്. ആദ്യ റൗണ്ടുകളില്‍ സമനിലയായിരുന്നു താരം നേടിയത്. അതേസമയം കരുത്തനായ ഒരു താരത്തെ തോല്‍പ്പിക്കുന്നത് എല്ലായ്‌പ്പോഴും സ്‌പെഷ്യലാണെന്ന് പ്രഗ്‌നാനദ വ്യക്തമാക്കി. ക്ലാസിക്കല്‍ ചെസില്‍ ലോകചാമ്പ്യനെ തോല്‍പ്പിക്കുന്നത് മികച്ച നുഭവമാണ്. കഴിഞ്ഞതവണ ടൂര്‍ണമെന്റ് മികച്ചതായി തുടങ്ങി പിന്നീട് കളി മോശമായിരുന്നു. അതിനാല്‍ തന്നെ ടൂര്‍ണമെന്റില്‍ ഉടനീളം ഊര്‍ജം നിലനിര്‍ത്തുക എന്നത് പ്രധാനമാണെന്ന് പ്രഗ്‌നാനന്ദ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments