Webdunia - Bharat's app for daily news and videos

Install App

മെഡലുകള്‍ തൂത്തുവാരിയിട്ടും അമേരിക്കന്‍ താരങ്ങള്‍ സിന്ധുവിന് പിന്നില്‍; ഇതിന് ഒരു കാരണം മാത്രം

സിന്ധുവിനേക്കളും കുറഞ്ഞ സമ്മാനങ്ങള്‍ നേടിയത് ആരൊക്കെ ?

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (15:14 IST)
റിയോ ഒളിമ്പിക്‍സില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍ സമ്മാനിച്ച പിവി സിന്ധുവിനെ കാത്തിരിക്കുന്നത് കോടികള്‍. എന്നാല്‍ മെഡലുകള്‍ വാരിക്കൂട്ടിയ അമേരിക്ക റഷ്യ എന്നീ രാജ്യങ്ങളുടെ താരങ്ങള്‍ക്ക് ലഭിക്കുന്നത് ലക്ഷങ്ങള്‍ മാത്രം. ഇന്ത്യന്‍ താരങ്ങളായ സിന്ധുവിനും സാക്ഷി മാലിക്കിനും സര്‍ക്കാന്‍ കോടികളാണ് നല്‍കുന്നത്.  

രണ്ട് മെഡലുകള്‍ മാത്രം ലഭിച്ചതാണ് സിന്ധുവിനും സാക്ഷിക്കും നേട്ടമായത്. റിയോയില്‍ ഇരുവരും ഇന്ത്യയുടെ അഭിമാനം കാത്തതിനാണ് സര്‍ക്കാര്‍ കോടികള്‍ നല്‍കുന്നത്. സിന്ധുവിന് 13 കോടി രൂപയാണ് ഇതിനകം സമ്മാനമായി വാഗ്ദാനം ലഭിച്ചത്. ഭൂമിയും ഫ്‌ളാറ്റും മറ്റുമായി ആകെ 21 കോടിവരെ എത്തുമെന്നാണ് കണക്ക്. സാക്ഷിക്ക് അഞ്ച് കോടിയോളം ലഭിക്കുമെന്നാണ് സൂചന.  

ആനുകൂല്യങ്ങളുടെയും സമ്മാനങ്ങളുടെയും കാര്യത്തില്‍ അമേരിക്ക റഷ്യ എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ക്ക് നിരാശയാണ്. റഷ്യന്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 40 ലക്ഷം റൂബിള്‍ (41 ലക്ഷം രൂപ).

വെള്ളിക്ക് 26 ലക്ഷവും വെങ്കലത്തിന് 17 ലക്ഷവും. ദക്ഷിണ കൊറിയ 36 ലക്ഷം രൂപയാണ് സ്വര്‍ണ ജേതാക്കള്‍ക്ക് പ്രഖ്യാപിച്ചത്. വെള്ളിക്ക് 18 ലക്ഷവും വെങ്കലത്തിന് 10 ലക്ഷവും. ജപ്പാന്‍ 50 ലക്ഷം യെന്‍ 33.4 ലക്ഷം സ്വര്‍ണത്തിനും, വെള്ളിക്ക് 13 ലക്ഷവും വെങ്കലത്തിന് 6.7 ലക്ഷം. ജര്‍മനി (സ്വര്‍ണം 14 ലക്ഷം, വെള്ളി 11 ലക്ഷം, വെങ്കലം 7 ലക്ഷം).

അമേരിക്ക സ്വര്‍ണ ജേതാക്കള്‍ക്ക് 25,000 ഡോളറാണ് ബോണസായി പ്രഖ്യാപിച്ചത്. ഏതാണ്ട് 16 ലക്ഷം രൂപ. വെള്ളിക്ക് 10 ലക്ഷവും വെങ്കലത്തിന് 6.7 ലക്ഷവും. കാനഡ സ്വന്തം സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ചത് 10 ലക്ഷം രൂപ.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Lord's Test Live Updates: ബുമ്ര അകത്ത്, പ്രസിദ്ധ് പുറത്ത്, ലോർഡ്സിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരെഞ്ഞെടുത്തു

Lord's test: പച്ചപ്പുള്ള പിച്ച്, ലോർഡ്സിലെ കണക്കുകൾ ഇന്ത്യയ്ക്ക് എതിര്, 19 ടെസ്റ്റ് കളിച്ചതിൽ ജയിച്ചത് 3 എണ്ണത്തിൽ മാത്രം

PSG vs Real Madrid: സാബി ബോളിനും രക്ഷയില്ല, 24 മിനിറ്റിനുള്ളിൽ പിഎസ്ജി അടിച്ചു കയറ്റിയത് 3 ഗോളുകൾ, ക്ലബ് ലോകകപ്പ് സെമിയിൽ റയലിന് നാണം കെട്ട തോൽവി

Shubman Gill: തകരുക ഗവാസ്‌കര്‍ മുതല്‍ കോലി വരെയുള്ളവരുടെ റെക്കോര്‍ഡ്; ലോര്‍ഡ്‌സില്‍ പിറക്കുമോ ചരിത്രം?

ഇന്ത്യ ഭയക്കണോ?, 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഫ്ര ആർച്ചർ വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ

അടുത്ത ലേഖനം
Show comments