ഇന്തോ സ്വിസ് ജോഡിയായ സാനിയ മിർസ - മാർട്ടിന ഹിംഗിസ് സഖ്യം ഗാംഗ്ഷു ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ വനിതാ ഡബിൾസ് സെമിഫൈനലിൽ കടന്നു.
ക്വാർട്ടറിൽ ജർമ്മൻ -റുമാനിയൻ ജോഡിയായ അന്നലെന ഫ്രൈഡ് സാംമോണിക്ക നിക്കുലെസ്ക്കു സഖ്യത്തെ 6-2, 6-3 നാണ് സാനിയ - ഹിംഗ്സ് ജോഡി തകർത്തത്. നേരത്തെ ഈ സഖ്യം യുഎസ് ഓപണില്‍ കിരീടം നേടിയിരുന്നു.