Webdunia - Bharat's app for daily news and videos

Install App

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മെഡല്‍ ഉറപ്പിച്ച് സൈനയും സിന്ധുവും; കിടംബി ശ്രീകാന്ത് പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഫൈനലിന് കളമൊരുങ്ങുന്നു

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (09:54 IST)
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഫൈനലിന് സാധ്യത തെളിയുന്നു. ഫൈനല്‍ ലക്ഷ്യമിട്ട് പി.വി സിന്ധുവും മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നേഹ്‌വാളും ഇന്നിറങ്ങും. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ സൈന സെമിയില്‍ നേരിടുമ്പോള്‍ ചൈനയുടെ ചെന്‍ യൂഫെയിയെയാണ് സിന്ധു നേരിടുക. 
 
ക്വാര്‍ട്ടറില്‍ ചൈനയുടെ സണ്‍ യൂവിനെ 21-14, 21-9 എന്നീ സ്കോറിന് തോല്‍‌പ്പിച്ചായിരുന്നു സിന്ധു സെമിയില്‍ പ്രവേശിച്ചത്. അതേസമയം, സൈനയാവട്ടെ 16ാം സീഡായ കേസ്റ്റി ഗില്‍മറെ തോല്‍പ്പിച്ചായിരുന്നു സെമിയില്‍ കടന്നത്. 
 
ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ സെമി കളിച്ച സിന്ധു, ആദ്യ ഫൈനലാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ പ്രതീക്ഷയായിരുന്ന കിടംബി ശ്രീകാന്ത്, ലോക ഒന്നാം നമ്പര്‍ താരമായ കൊറിയയുടെ വാന്‍ ഹോയോട്  ക്വാര്‍ട്ടറില്‍ പൊരുതി തോല്‍ക്കുകയും ചെയ്തു. 

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Asia cup India vs UAE: ഏഷ്യാകപ്പ്: യുഎഇക്കെതിരെ 4.3 ഓവറിൽ കളി തീർത്ത് ഇന്ത്യ

Sanju Samson: സഞ്ജുവിനെ തഴയാതെ ഇന്ത്യ, വിക്കറ്റ് കാക്കും

ഒന്ന് തീരുമ്പോൾ അടുത്തത്, തുടർച്ചയായി കളിച്ച് ക്ഷീണിക്കുന്നു, ക്രിക്കറ്റ് ഷെഡ്യൂളിനെതിരെ വിമർശനവുമായി ശ്രീലങ്കൻ നായകൻ

Indian Practice Session: സഞ്ജുവിനെ സൈഡാക്കി അഭിഷേകിന്റെ സിക്‌സര്‍ മഴ, ലോക്കല്‍ നെറ്റ് ബൗളര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങി ഗില്‍

'ഇത് ഞങ്ങളുടെ മണ്ണാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യക്കെതിരായ പോരാട്ടത്തിനു മുന്‍പ് യുഎഇ നായകന്‍

അടുത്ത ലേഖനം
Show comments