Webdunia - Bharat's app for daily news and videos

Install App

ജിയോ ഓഫർ; ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് ഫേസ്ബുക്ക്

ഡേറ്റ സൗജന്യം; ജനം ‘ഏതു നേരവും’ ഫെയ്സ്ബുക്കിൽ

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2017 (11:37 IST)
റിലയൻസ് ജിയോയുടെ സൗജന്യ മൊബൈൽ ഇന്റർനെറ്റ് (ഡേറ്റ) ഓഫർ മൂലം ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് ഫേസ്ബുക്ക് ആണ്. ഫെയ്സ്ബുക്കും വാട്സാപ്പും അടങ്ങുന്ന സമൂഹ മാധ്യമങ്ങളിൽ കൂടുതൽ നേരം ചെലവിടാനും അപ്‌ലോഡും ഡൗൺലോഡും ഇഷ്ടംപോലെ നടത്താനും സൗജന്യ ഡേറ്റ അവസരമൊരുക്കുന്നതായി ചില പഠന റിപ്പോർട്ടുക‌ളിൽ പറയുന്നു.
 
റിലയൻസ് ജിയോയുടെ സൗജന്യ ഡേറ്റ ഓഫർ നേരിടാൻ മറ്റ് ടെലികോം കമ്പനികളും ഡേറ്റ നിരക്ക് കുറയ്ക്കുകയും സൗജന്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഓഫറുകൾ വന്നതോടെ ഇന്ത്യക്കാരുടെ ഫെയ്സ്ബുക്ക് അടക്ക‌മുള്ള സമൂഹ മാധ്യമ ഉപയോഗം മുൻപത്തെക്കാൾ 467% കൂടിയെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. 
 
ഫെയ്സ്ബുക്കിൽ 10 ലോഗിൻ നടന്നിരുന്ന സ്ഥാനത്ത്, ജിയോ വന്നതോടെ 57 ലോഗിൻ നടക്കുന്നു. വെറും അഞ്ചുമാസം കൊണ്ട് ഇതാണ് അവസ്ഥയെങ്കിൽ ഈ ഓഫർ അവസാനിക്കുന്നതുവരെ നേട്ടം കൂ‌ടുകയേ ഉള്ളുവെന്ന് വ്യക്തം. ഒക്ടോബർ–നവംബർ കാലയളവിൽ ഫെയ്സ്ബുക് നേടിയ 881 കോടി ഡോളർ വിറ്റുവരവിൽ 135 കോടിയാണ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളത്. ഇന്ത്യയിലെ വരിക്കാരുടെ എണ്ണം വർധിക്കുന്നത്ര വേഗത്തിൽ മറ്റൊരിടത്തും വർധനയില്ലെന്നു കമ്പനി പറഞ്ഞു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments