Webdunia - Bharat's app for daily news and videos

Install App

മെയിൽ ഏറ്റവുമധികം വിറ്റഴിയ്ക്കപ്പെട്ട വാഹനം, കരുത്തുകാട്ടി പുതിയ ക്രെറ്റ

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (13:01 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള പൂർണ ലോക്‌ഡൗണിന് ശേഷം ഇളവുകൾ ലഭിച്ചതോടെ വിൽപ്പനയിൽ ഞെട്ടിച്ച് ഹ്യൂണ്ടായിയുടെ പുതിയ ക്രെറ്റ. ക്രെറ്റയുടെ 3,212 യൂണിറ്റുകളാണ് മെയ് മാസത്തിൽ ഹ്യൂണ്ടായി വിറ്റഴച്ചത്. വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ പുത്തൻ ക്രെറ്റയുടെ സ്വീകാര്യത വ്യക്തമായിരുന്നു. 2,353 യൂണിറ്റുകളുമായി മാരുതി സുസൂക്കിയുടെ എർട്ടിഗയാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. 2212 യൂണിറ്റുകളുമായി മാരുതി സുസൂക്കിയുടെ ഡിസയർ മൂന്നാം സ്ഥാനത്തും 1,715 യൂണിറ്റുകളുമായി മാരുതി സൂസൂക്കിയുടെ തന്നെ ബലോനൊയാണ് നാലാം സ്ഥാനത്തുള്ളത്. 
 
കാഴ്ചയിൽ തുടങ്ങി എഞ്ചിനിൽ വരെ മറ്റങ്ങളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. കൂടുതൽ അധുനികവും സ്പോട്ടീവുമായ ക്ലാസിക് ലുക്കിനായി വാഹനത്തിന്റെ ഡിസൈനിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് റണ്ണിംഗ് ലൈറ്റുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും വലിയ ഗ്രില്ലുകളും ഈ രീതിയിൽ സജ്ജീകരിക്കപ്പെട്ടതാണ്. പിന്നിലും സ്പിൽറ്റ് ടെയിൽ ലാമ്പുകളാണ് നൽകിയിരിക്കുന്നത്.
 
ഇന്റീരിയറിലൂം കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സ്മാർട്ട് ബ്ലു ലിങ്ക് സംവിധാനം, ബോഷ് സ്പീക്കറുകളോടുകൂടിയ ഇൻഫോടെയിൻമെന്റ് സംവിധാനം, വോയിസ് എനേബിൾഡ് സ്മാർട്ട് പനോരമിക് സൺറൂഫ് എന്നിവ എടുത്തുപറയേണ്ടവയാണ്. ആദ്യ തലമുറ ക്രെറ്റയെക്കാൾ രണ്ടാം തലമുറയിൽ എത്തുന്ന വാഹനത്തിന് വലിപ്പം കൂടുതലായിരിക്കും. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവുമാണ് വാഹനത്തിന് ഉണ്ടാവുക. 2610 എംഎമ്മാണ് പുതിയ ക്രെറ്റയുടെ വീൽബേസ്.
 
115 പിഎസ് പവറും, 14.7 കെജിഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ പെട്രോൾ, 115 പിഎസ് കരുത്തും, 25.5 കെജിഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ഡീസൽ, 140 പിഎസ് കരുത്ത് നൽകാൻ ശേഷിയുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ, എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുക. 6 സ്പീഡ് മാനുവൽ, ഓട്ടോമറ്റിക് ഗിയർ ബോക്സുകളാണ് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ഉണ്ടാവുക. 7 പീഡ് സിവിടി ട്രാൻസ്മിഷനായിരിക്കും ടർബോ ചാർജ്‌ഡ് പെട്രോൾ എഞ്ചിനിൽ ഉണ്ടാവു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Tirunelveli Honour Killing: ഐടിയിൽ രണ്ട് ലക്ഷത്തോളം ശമ്പളം പോലും കവിനെ തുണച്ചില്ല, ദുരഭിമാനക്കൊല നടത്തിയത് പോലീസ് ദമ്പതികൾ, അറസ്റ്റ് ചെയ്യാതെ പോലീസ്

അതുല്യയുടേത് ആത്മഹത്യയെന്ന് ഷാർജ പോലീസ്,നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി കുടുംബം

ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

അടുത്ത ലേഖനം
Show comments