Webdunia - Bharat's app for daily news and videos

Install App

യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ കമ്പനിയായ ആർഇ‌സിയെ റിലയൻസ് ഏറ്റെടുത്തേക്കും

Webdunia
ചൊവ്വ, 31 ഓഗസ്റ്റ് 2021 (19:25 IST)
ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണകമ്പനിയായ ആർഇ‌സി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുക്കും.
 
ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദ സ്ഥാപനമാണ് സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിന്യൂവബിൾ എനർജി കോർപറേഷൻ. 1200 കോടി രൂപയുടേതാകും ഇടപാട്. 3500 കോടി രൂപയെങ്കിലും ആഗോളതലത്തിൽ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ആഗോളതലത്തിൽ റിലയൻസ് പങ്കാളികളെ തേടിയതായി റിപ്പോർട്ടുകളുണ്ട്.
 
ഐകിയ, ഓഡി തുടങ്ങിയവ ആർഇസിയുടെ പ്രമുഖ ഉപഭോക്താക്കളാണ്. ഇന്ത്യയിൽ ഗ്രീൻകോ, ആറ്റോമിക് എനർജി വകുപ്പ്, ഈനാട് ഗ്രൂപ്പ് എന്നിവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കി. ഹരിത ഊർജമേഖലയിലേക്കുള്ള ചുവടുവെപ്പായി റിലയൻസിന്റെ 44മത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി ഭാവി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് പോൾസൺ ആൻഡ് കമ്പനി, ബിൽഗേറ്റ്‌സ് എന്നിവരുമായി സഹകരിച്ച് പ്രമുഖ എനർജി സ്റ്റോറേജ് കമ്പനിയായ ആംബ്രിയെ ഏറ്റെടുക്കുമെന്ന് ഈയിടെ അംബാനി പ്രഖ്യാപിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments