ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

തിങ്കള്‍, 25 ജനുവരി 2016 (10:42 IST)
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 161 പോയിന്റ് ഉയര്‍ന്ന് 24, 593ലും നിഫ്‌റ്റി 46 പോയിന്റ് ഉയര്‍ന്ന് 7469ലും എത്തി.
 
വ്യാപാരം തുടങ്ങിയപ്പോള്‍ 870 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 130 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
 
എസ് ബി ഐ, എം ആന്‍ഡ് എം, ഐ സി ഐ സി ഐ ബാങ്ക്, ഒ എന്‍ ജി സി, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഭാരതി എയര്‍ടെല്‍, വിപ്രോ, ഐ ടി സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.
 
അതേസമയം, രൂപയുടെ മൂല്യത്തില്‍ നേരീയ നേട്ടമുണ്ടായി.

വെബ്ദുനിയ വായിക്കുക