Webdunia - Bharat's app for daily news and videos

Install App

യുഎസ് പണപ്പെരുപ്പം 39 വർഷത്തെ ഉയർന്ന നിരക്കിൽ, ഇന്ത്യൻ വിപണിയെ എങ്ങനെ ബാധിക്കും?

Webdunia
ശനി, 11 ഡിസം‌ബര്‍ 2021 (15:14 IST)
ആഗോളതലത്തിൽ ആശങ്കയുയർത്തി യുഎസ് പണപ്പെരുപ്പ നിരക്കുകൾ കുതിക്കുന്നു. ഉപഭോക്തൃ വില സൂചിക 40വര്‍ഷ ചരിത്രത്തിലെ ഉയര്‍ന്നനിരക്കാണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎസ് ഫെഡറൽ റിസർവ് പണനയത്തിൽ മാറ്റം വരുത്താൻ സാധ്യതയേറി.
 
യുഎസ് തൊഴിൽ വകുപ്പിന്റെ കണക്ക് പ്രകാരം 2020നവംബറിനുശേഷം ഉപഭോക്തൃ വില സൂചിക 6.8ശതമാനമാണ് ഉയര്‍ന്നത്. ഇന്ധനം,ഭക്ഷണം,താമസം വാഹനം എന്നിങ്ങനെയെല്ലാത്തിനും വില ഉയർന്നതിനാൽ ആഗോളതലത്തിൽ തന്നെ കേന്ദ്രബാങ്കുകൾ സമ്മർദ്ദത്തിലാണ്. ഇതോടെ ഫെഡറല്‍ റിസര്‍വിന്റെ ഈ വര്‍ഷത്തെ അവസാന യോഗത്തില്‍ ബോണ്ട് തിരികെവാങ്ങല്‍ പദ്ധതി വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തേക്കും.
 
വിലക്കയറ്റം ഉയർന്നതോടെ കൊവിഡ് ഉത്തേജനപാക്കേജുകൾ പലിശ നിരക്ക് ഉയര്‍ത്തി ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. 1982ൽ സമാനമായ പണപ്പെരുപ്പ ഉണ്ടായപ്പോൾ ഫെഡറൽ റിസർവ് പലിശനിരക്ക് 19.10 ആയിരുന്നു. നിലവിൽ ഇത് അര ശതമാനത്തിന് താഴെയാണ്.
 
ആഗോളതലത്തിൽ വിലക്കയറ്റം ഉണ്ടാകുന്നത് ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളുടെ വില ഉയരാൻ കാരണമാകും. കൂടാതെ നിലവിലെ പണനയം കർശനമാക്കുന്നതുൾപ്പടെ പലിശനിരക്കുകൾ മാറ്റുന്നതിനും കേന്ദ്രബാങ്കുകൾ നിർബന്ധിതരായേക്കും. അതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും യുഎസ് വിലക്കയറ്റം ബാധിക്കും. രാജ്യത്ത് പലിശ നിരക്ക് വർധിപ്പിക്കാൻ ആർബിഐ തീരുമാനമുണ്ടാവുകയാണെങ്കിൽ അത് രാജ്യത്ത് വിലക്കയറ്റം കൂടുതൽ രൂക്ഷമാക്കിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments