Webdunia - Bharat's app for daily news and videos

Install App

ആഢംബര കാര്‍ ശ്രേണിയില്‍ ചരിത്രം രചിക്കാന്‍ പുതിയ കണ്‍സെപ്റ്റില്‍ ബിഎംഡബ്യൂ 8 സീരീസ് !

പുതിയ കണ്‍സെപ്റ്റില്‍ ബിഎംഡബ്യൂ 8 സീരീസ്

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (11:14 IST)
ആഢംബര കാറുകളുടെ വില്‍പ്പനയില്‍ മികച്ച കുതിപ്പ് നടത്തി മുന്നേറുകയാണ് ജര്‍മന്‍ ഭീമനായ ബി.എം.ഡബ്ല്യു. അതിനായുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ‘നമ്പര്‍ വണ്‍ നെക്സ്റ്റ് സ്ട്രാറ്റജി’ എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി പുതിയ മോഡലുകളെയും കണ്‍സെപ്റ്റുകളെയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷ്വറി കാര്‍ വില്‍പ്പനയില്‍ ഒന്നാമതാകുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനായുള്ള ആദ്യചുവട്‌വെയ്പ്പായിരുന്നു കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന പുതിയ കണ്‍സെപ്റ്റിന്റെ അവതരണം.
 
‘8 സീരീസ്’ കൂപ്പെയുടെ കണ്‍സെപ്റ്റ് മോഡലാണ് കമ്പനി വലിയ ആഘോഷത്തോടെ പുറത്തിറക്കിയത്. അടുത്ത വര്‍ഷം വാഹനം പുറത്തിറക്കുമെന്ന വാഗ്ദാനത്തിലായിരുന്നു ഈ കണ്‍സെപ്റ്റിന്റെ അവതരണം. സാങ്കേതിക വിദ്യക്കപ്പുറം രൂപകല്‍പ്പനയിലും കമ്പനിയുടെ പുതിയ കാഴ്ചപ്പാടുകളാണ് ഈ കണ്‍സെപ്റ്റില്‍ തെളിയുന്നത്. നീല കലര്‍ന്ന ചാരനിറത്തിന് ബാഴ്‌സലോണ ഗ്രേ ലിക്വിഡ് എന്നാണ് പേര്. 21 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളാണ് ഈ വാഹനത്തെ കൂടുതല്‍ മികവുറ്റതാക്കുന്നത്.
 
വലിയ കിഡ്‌നിഗ്രില്‍, നീണ്ടു മെലിഞ്ഞ ഹെഡ്‌ലൈറ്റുകള്‍ വലിയ എയര്‍ ഇന്‍ടേക്കുകള്‍ എന്നിങ്ങനെ ഓരോന്നിലും ബി എം ഡബ്ല്യു ടച്ച് നിലനിര്‍ത്തിയിട്ടുണ്ട്. ഉള്ളില്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മിച്ച ഷെല്‍ സ്‌പോര്‍ട്‌സ് സീറ്റുകള്‍, സ്വരോവ്‌സ്‌കി ചില്ലുകൊണ്ടു നിര്‍മിച്ച ഐ ഡ്രൈവ് കണ്‍ട്രോളര്‍, അലുമിനിയം കൊണ്ട് നിര്‍മിച്ച സ്റ്റിയറിങ് വീല്‍ എന്നിങ്ങനെ പോകുന്നു കാറിലെ ഫീച്ചറുകള്‍. എന്നാല്‍, കരുത്തിനെക്കുറിച്ച് കമ്പനി ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല. ട്വിന്‍ ടര്‍ബോ 6.6 ലിറ്റര്‍ വി 12 എന്‍ജിനായിരിക്കും ബോണറ്റിനടിയിലുണ്ടായിരിക്കുക എന്നാണ് റ്ഫിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും; തൃശൂരില്‍ വ്യാപക നാശനഷ്ടം

ക്ഷേത്ര ദര്‍ശനത്തിന് പോയ രണ്ട് വൃദ്ധ സഹോദരിമാരുടെ വിവരമൊന്നുമില്ല, രണ്ടുപേരും മൊബൈല്‍ ഫോണും എടുത്തിട്ടില്ല!

സിലിഗുരി പരാമർശത്തിൽ ഇടഞ്ഞു, ബംഗ്ലാദേശിന് പകരം ഇന്ത്യയുടെ 5,000 കോടിയുടെ റെയിൽ പദ്ധതി ഭൂട്ടാനിലോ, നേപ്പാളിലോ നടത്തും

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ!

അടുത്ത ലേഖനം
Show comments