ഇത് ജിയോയ്ക്കുള്ള മറുപണിയോ ? അമ്പരപ്പിക്കുന്ന വിലയില്‍ തകര്‍പ്പന്‍ 4ജി ഫോണുമായി എയര്‍ടെല്‍ !

ജിയോയുമായി മത്സരിക്കാന്‍ 2,500 രൂപയ്ക്ക് എയര്‍ടെലിന്റെ സ്മാര്‍ട്ട് ഫോണ്‍

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (10:35 IST)
റിലയന്‍സ് ജിയോയ്ക്ക് മറുപണിയുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ എയര്‍ടെല്‍ രംഗത്ത്. വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രഖ്യാപനവുമായി ജിയോ എത്തിയതിനു പിന്നാലെയാണ് ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചത്. 4ജി സൗകര്യത്തോടെ എത്തുന്ന ഈ ഫോണില്‍ വന്‍തോതില്‍ ഡാറ്റ, കോള്‍ സൗജന്യങ്ങളും ഉണ്ടായിരിക്കും. 
 
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ രാജ്യത്തെ മുന്‍നിര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായിരിക്കും നിര്‍മിക്കുക എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഫോണുകളായിരിക്കും ഇത്‍.  
 
വലിയ സ്‌ക്രീന്‍, മികച്ച ക്യാമറയും കരുത്തുറ്റ ബാറ്ററിയും എന്നിവയും ഈ ഫോണിലുണ്ടായിരിക്കും. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യവാരത്തിലോ ആയിരിക്കും ഫോണ്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.  ലാവ, കാര്‍ബണ്‍ എന്നീ കമ്പനികളുമായി ഇതേക്കുറിച്ച് ചര്‍ച്ചനടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടുമില്ല. 
 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments