ഇനി മൊബൈല്‍ നമ്പര്‍ നല്‍കാതെ തന്നെ റീചാര്‍ജ് ചെയ്യാം; ‘സഖി’ പദ്ധതിയുമായി വോഡഫോണ്‍ !

സ്ത്രീകള്‍ക്ക് മാത്രമായുള്ള റീചാര്‍ജ് പദ്ധതിയുമായി വോഡഫോണ്‍ ‘സഖി’

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (15:34 IST)
സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രൈവറ്റ് റീചാര്‍ജ് പദ്ധതിയുമായി വോഡഫോണ്‍ രംഗത്ത്. തങ്ങളുടെ മൊബൈല്‍ നമ്പര്‍ കടയുടമയ്ക്ക് നല്‍കാതെ തന്നെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള വോഡഫോണ്‍ ‘സഖി’ എന്ന പുതിയ സംവിധാനമാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
 
ഈ സേവനം ലഭിക്കണമെങ്കില്‍ പ്രൈവറ്റ് (PRIVATE) എന്ന് ടൈപ്പ് ചെയ്ത് 12604 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. അപ്പോള്‍ ഒരു ഒടിപി ലഭിക്കും. 24 മണിക്കൂറിനകം ഈ ഒടിപി കടയുടമയ്ക്ക് നല്‍കുക വഴി നിങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാനും സാധിക്കും.
 
വോഡഫോണ്‍ ‘സഖി’ സ്ത്രീകള്‍ക്കായി ഒരുപാട് ഓഫറുകളും നല്‍കുന്നുണ്ട്. 52 രൂപയ്ക്ക് 50എംബി 2G/3G ഡേറ്റയും 42 മിനിറ്റ് ടോക്ക്‌ടൈം, കൂടാതെ 78 രൂപാ പായ്ക്ക് ചെയ്യുന്നവര്‍ക്ക് 62 മിനിറ്റ് ടോക്ക്‌ടൈം 50 എംബി ഡേറ്റയും ലഭ്യമാകുന്നു. 30 ദിവസത്തേക്കായിരിക്കും ഇതിന്റെ വാലിഡിറ്റി.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments