Webdunia - Bharat's app for daily news and videos

Install App

ഇരുചക്രവാഹന വിപണിക്ക് നേട്ടം

Webdunia
ഞായര്‍, 25 ഒക്‌ടോബര്‍ 2009 (11:13 IST)
PRO
രണ്ട് വര്‍ഷത്തെ അനിശ്ചിതത്വത്തിന് ശേഷം രാജ്യത്തെ ഇരുചക്രവാഹന വിപണി തിരിച്ചുവരവിന്‍റെ പാതയിലെന്ന് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ വിപണി കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 14.9 ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ 30.6 ലക്ഷം യൂണിറ്റിന്‍റെ വില്‍‌പനയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇക്കുറി ഇത് 35.2 ലക്ഷം യൂണിറ്റിലെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന 2008 ല്‍ ഇരുചക്രവാഹന വിപണിയില്‍ 11.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണിക്ക് കാര്യമായി കരകയറാനുമായിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍‌പനയില്‍ 1.2 ശതമാനം മാത്രമായിരുന്നു ഉയര്‍ച്ചയുണ്ടായത്.

75 സിസി മുതല്‍ 124 സിസി വരെ എഞ്ചിന്‍ ക്ഷമതയുള്ള ബൈക്കുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരേറെ. വില്‍‌പനയില്‍ പതിനാറ് ശതമാനം വളര്‍ച്ചയാണ് ഇത്തരം ബൈക്കുകള്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 125 മുതല്‍ 249 സിസി വരെ ക്ഷമതയുള്ള ബൈക്കുകള്‍ക്ക് 11.8 ശതമാനമാണ് വില്‍‌പന വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ബൈക്ക് വില്‍പനയില്‍ 60-65 ശതമാനം വരെ ഗ്രാമീണമേഖലയില്‍ നിന്നാണെന്നതും വിപണിക്ക് പ്രതീക്ഷ നല്‍കുന്നു. ടാറ്റയുടെ വില കുറഞ്ഞ കാ‍റായ നാനോയുടെയും മറ്റും വരവ് ഇരുചക്രവാഹന വിപണിയെ പ്രതിസന്ധിയിലാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇരുചക്രവാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് പ്രതീക്ഷയേകുന്ന ഈ വിവരം.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Show comments