Webdunia - Bharat's app for daily news and videos

Install App

ക്രെറ്റയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ തകര്‍പ്പന്‍ കോംപാക്റ്റ് എസ്‌യുവി ജീപ്പ് റെനഗേഡ് !

Webdunia
ശനി, 1 ജൂലൈ 2017 (10:55 IST)
കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിലേക്ക് ചെറു വാഹനവുമായി അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് എത്തുന്നു. ജീപ്പ് റെനഗേഡ് എന്ന ചെറു എസ്‌യുവിയെയാണ് കമ്പനി ഇന്ത്യയില്‍ എത്തിക്കുന്നത്. അടുത്ത വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ വില 10 ലക്ഷത്തിൽ ഒതുക്കാനാവും കമ്പനി ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
    
ജീപ്പ് കോംപസ് നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും റെനഗേഡിന്റെ നിര്‍മാണവും നടത്തുക. 4232 എംഎം നീളവും 2022 എംഎം വീതിയായിരിക്കും ഈ എസ്‌യു‌വിക്ക് ഉണ്ടാകുക. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. എസ് യു വി സെഗ്മെന്റിൽ‌ ശക്തമായ സാന്നിധ്യത്തിനാണ് കോംപസിലൂടെയും റെനഗേഡിലൂടെയും കമ്പനി ശ്രമിക്കുന്നത്. 
 
കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു കുറഞ്ഞ വകഭേദമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 2 ലീറ്റർ‌ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും അത് പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനു ഈ വാഹനത്തില്‍ എത്തിയേക്കാമെന്നാണ് സൂചന. 
 
ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ എന്നിങ്ങനെയുള്ള വാഹനങ്ങളുമായിട്ടായിരിക്കും റെനഗേഡ് പ്രധാനമായും മത്സരിക്കുക. എസ് യു വിയായ കോംപസ് പുറത്തിറങ്ങിയ ശേഷമായിരിക്കും റെനഗേഡ് വിപണിയില്‍ എത്തുകയെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments