Webdunia - Bharat's app for daily news and videos

Install App

ക്രോസ് ഓവർ വിപണിയില്‍ ബ്രെസയെ വെല്ലുമോ ഡാറ്റ്സൺ റെഡി ഗോ ക്രോസ് ?

ചെറു എസ് യുവി വിപണിയിൽ വിലകൊണ്ട് വിപ്ലവം സൃഷ്ടിക്കാൻ ഗോ ക്രോസ്

Webdunia
വെള്ളി, 14 ജൂലൈ 2017 (11:48 IST)
മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നിങ്ങനെയുള്ള വാഹനങ്ങൾ അരങ്ങുവാഴുന്ന ചെറു എസ്‌യുവി സെഗ്മെന്റില്‍ വിപ്ലവം സൃഷ്ടിക്കാൻ ഗോ ക്രോസ് എത്തുന്നു. കുറഞ്ഞ് വിലയാണ്​ റെഡി ഗോ ക്രോസിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് കമ്പനി പറയുന്നത്. 6.5 ലക്ഷം മുതലായിരിക്കും ഈ വാഹനത്തിന്റെ വില  ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 
 
ഫെബ്രുവരി 2014ല്‍ പുറത്തിറക്കിയ റെഡി-ഗോ കോൺസെപ്റ്റിൽ തന്നെ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡല്‍ കൂടിയാണ്  ഈ ഗോ ക്രോസ്. ഡാറ്റ്സണിന്റെ ലൈനപ്പിലേക്ക് നാലാം മോഡലായി എത്തുന്ന ഗോ ക്രോസിന് വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.  ഗോ, ഗോ പ്ലസ് എന്നീ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘വി’ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഗോ ക്രോസും നിർമിച്ചിരിക്കുന്നത്. 
 
സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുകയെന്നാണ് പ്രതീക്ഷ. ഗോ പ്ലസിനു സമാനമായി തന്നെ മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുമുള്ളത്. 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡി.സി.​ഐ ഡീസൽ വകഭേദങ്ങളിലാണ്​ഗോ ക്രോസ്​ ഇന്ത്യൻ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!

പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ട: നിരോധനവുമായി പൂണെയിലെ പഴകച്ചവടക്കാര്‍

വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം

പാക്കിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയച്ചു; മോചിപ്പിച്ചത് 22ാം ദിവസം

ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!

അടുത്ത ലേഖനം
Show comments