Webdunia - Bharat's app for daily news and videos

Install App

ജിയോയ്ക്ക് അടിപതറുന്നു; ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ ‍!

ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്നു

Webdunia
ഞായര്‍, 21 മെയ് 2017 (13:10 IST)
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വലിയൊരു ഓഫറുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ രംഗത്ത്. വോയിസ് കോളുകള്‍, വീഡിയോസ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉള്‍പ്പെടുന്ന ഫ്രീഡം പ്ലാനുമായാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. രാജ്യത്തുടനീളം ഈ ഓഫര്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. 
 
പ്രമോഷണല്‍ അടിസ്ഥാനത്തില്‍ ഈ പ്ലാന്‍ 90 ദിവസത്തേയ്ക്ക് എല്ലാ സര്‍ക്കിളുകളിലും ലഭ്യമാകുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. നിലവിലുളള എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയ ആളുകള്‍ക്കും MNP ഉപഭോക്താക്കള്‍ക്കും ഫ്രീഡം പ്ലാന്‍ എടുക്കാന്‍ 136 രൂപയാണ് കമ്പനി ഇടാക്കുക. വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യത്തെ മാസം റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ എല്ലാ ലോക്കല്‍/എസ്ടിഡി ഓണ്‍-നെറ്റ് ഓഫ്‌നെറ്റ് കോളുകള്‍ക്ക് ഓരോ മിനിറ്റിന് 25പൈസയും അതിനു ശേഷം ഓരോ സെക്കന്‍ഡിനും വോയിസ്/വീഡിയോ കോളിന് 1.3പൈസ എന്ന നിരക്കിലുമാണ് ഈടാക്കുക. 
 
നാഷണല്‍ റോമിങ്ങില്‍ എസ്എംഎസിന് ഹോം സര്‍ക്കിളില്‍ ഒരു മെസേജിന് ഒരു രൂപയും ലോക്കല്‍ എസ്എംഎസിന് 25 പൈസയും എസ്ടിഡി മെസേജിന് 38 പൈസയുമാണ് ഈടാക്കുക. ഈ പ്ലനിന്റെ വാലിഡിറ്റി 730 ദിവസം അതായത് രണ്ട് വര്‍ഷമായിരിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments