Webdunia - Bharat's app for daily news and videos

Install App

ഡിസ്ക് ബ്രേക്കുമായി യമഹ മോട്ടോർസിന്റെ ‘സൈനസ് ആൽഫ’ വിപണിയില്‍; വില 52,556 രൂപ

യമഹ മോട്ടോർസ് ഡിസ്ക് ബ്രേക്കുള്ള സ്കൂട്ടര്‍ ‘സൈനസ് ആൽഫ’ പുറത്തിറക്കി.

Webdunia
വെള്ളി, 17 ജൂണ്‍ 2016 (16:02 IST)
യമഹ മോട്ടോർസ് ഡിസ്ക് ബ്രേക്കുള്ള സ്കൂട്ടര്‍ ‘സൈനസ് ആൽഫ’ പുറത്തിറക്കി. റേഡിയന്റ് സയാൻ, മാർവൽ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാകും. നിലവില്‍ ഡ്രം ബ്രേക്കുള്ള ‘സൈനസ് ആൽഫ’യാണ് വിപണിയിലുള്ളത്. 
 
യമഹയുടെ സ്വന്തം ആവിഷ്കാരമായ ബ്ലൂ കോർ ടെക്നോളജിയുടെ പിൻബലത്തിലുള്ള എൻജിനുമായാണ് ‘സൈനസ് ആൽഫ’ എത്തുന്നത്. 113 സി സിയുള്ള ഈ സ്കൂട്ടറില്‍ എയർ കൂൾഡ്, ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എൻജിന്‍ എന്നീ സവിശേഷതകളുണ്ട്.
 
ലീറ്ററിന് 66 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സീറ്റിനടിയിൽ 22 ലീറ്റര്‍ സംഭരണ ശേഷിയുമുണ്ട്. ഈ വർഷം അവസാനത്തോടെ ഇന്ത്യന്‍ സ്കൂട്ടർ വിപണിയിൽ 10% വിഹിതമാണു യമഹ ലക്ഷ്യമിടുന്നത്. 
 
കഴിഞ്ഞ മാസം 63,942 ഇരുചക്രവാഹനങ്ങളാണ് യമഹ ഇന്ത്യയിൽ വിറ്റഴിച്ചത്. ഉടൻ തന്നെ രാജ്യവ്യാപകമായി ലഭ്യമാവുന്ന ഈ ഗീയർരഹിത സ്കൂട്ടറിന് ഡൽഹി ഷോറൂമിൽ 52,556 രൂപയാണു വില.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments