Webdunia - Bharat's app for daily news and videos

Install App

തലവര മാറ്റാന്‍ ടാറ്റ; കോംപാക്ട് എസ്‌യുവി ടാറ്റ നെക്‌സോണ്‍ വിപണിയിലേക്ക് !

എസ് യു വി ശ്രേണിയില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ ടാറ്റ നെക്‌സോണ്‍ !

Webdunia
വെള്ളി, 21 ജൂലൈ 2017 (11:19 IST)
ഏറെ പ്രതീക്ഷയോടെയാണ് ടാറ്റ കുടുംബത്തില്‍ കോംപാക്റ്റ് എസ് യു വിയായ നെക്‌സോണ്‍ പുറത്തിറങ്ങുന്നത്. ഈ വര്‍ഷത്തെ ദീപാവലി ഉത്സവ സീസണോടെ വിപണിയിലേക്കെത്തുന്ന നെക്‌സോണിന്റെ ആദ്യ യൂണിറ്റ് ടാറ്റയുടെ രഞ്ജഗോവന്‍ നിര്‍മാണ കേന്ദ്രത്തില്‍ ഔദ്യോഗികമായി കമ്പനി അവതരിപ്പിച്ചു. സ്‌പോര്‍ടി എസ്‌യുവി എന്ന് കമ്പനി വിശേഷിപ്പിക്കുന്ന നെക്‌സോണില്‍ സമകാലിക സ്‌റ്റൈലിംഗാണ് ഉള്‍പ്പെടുന്നത്. 
 
അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങള്‍ക്ക് ഒപ്പംതന്നെ സ്മാര്‍ട്ട് കണക്ടിവിറ്റിയും നെക്‌സോണില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് നെക്‌സോണ്‍ എസ്‌യുവി പുറത്തെത്തുന്നത്. ടാറ്റ ടിയാഗോയില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ റേവ്‌ട്രോണ്‍ പെട്രോള്‍ എന്‍ജിനും റെവൊടോര്‍ഖ് സീരീസില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഈ എസ്‌യു‌വിയ്ക്ക് കരുത്തേകുക. 
 
ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെയുള്ളാ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ക്കൊപ്പമാണ് ഇരു എഞ്ചിന്‍ വേര്‍ഷനുകളും എത്തുക. മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്പോര്‍ട് എന്നീ മോഡലുകള്‍ക്ക് ഭീഷണിയായാണ് ടാറ്റ നെക്സോണ്‍ വന്നെത്തുക. ആറ് മുതല്‍ ഒമ്പത് ലക്ഷം രൂപ വരെയുള്ള പ്രൈസ് ടാഗിലായിരിക്കും ടാറ്റ നെക്സോണ്‍ അവതരിക്കുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 
 
പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ്, 6.5 ഇഞ്ച് ടച്ച് ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈനായ ഫിലോസഫി പ്രകാരം തയ്യാറാക്കിയിരിക്കുന്ന ഈ വാഹനം വിപണിയിലെത്തുക. സൈസിൽ ഒരു ഹാച്ച്ബാക്ക് ആണെന്നു തോന്നുന്ന തരത്തിലാണ് നെക്‌സോണിന്റെ രൂപകൽപന. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ഫൈവ് സീറ്റർ കൂടിയാണ് നെക്‌സോൺ.  

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments