Webdunia - Bharat's app for daily news and videos

Install App

ഫോര്‍ച്യൂണറിന്റെ സ്‌പോര്‍ടി പതിപ്പ് ‘ടിആര്‍ഡി സ്‌പോര്‍ടിവൊ’ ഇന്ത്യയില്‍; വിലയോ ?

ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ ഇന്ത്യയില്‍

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (09:26 IST)
ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പ് ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ ഇന്ത്യന്‍ വിപണിയിലെത്തി. സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ച്യൂണറിലുള്ള ക്രോം ഘടകങ്ങള്‍ക്ക് പകരം ബ്ലാക്ഡ്-ഔട്ട് എക്സ്റ്റീരിയര്‍ ഘടകങ്ങളാണ് ടിആര്‍ഡി സ്‌പോര്‍ടിവൊയില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ അഡീഷണല്‍ ബോഡി കിറ്റും സൈഡ് സ്‌കേര്‍ട്ടുകളും പുതിയ പതിപ്പില്‍ ഉണ്ടായിരിക്കും. 31.01 ലക്ഷം രൂപയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊയുടെ എക്‌സ്‌ഷോറൂം വില.  
 
എയര്‍ ഡാമുമായി ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലാണ് ബമ്പറിന് മേലെ വരെ ഒരുങ്ങുന്ന ബ്ലാക്ഡ്-ഔട്ട് ഫ്രണ്ട് ഗ്രില്‍ നല്‍കിയിട്ടുള്ളത്. ഗ്രില്ലില്‍ ടിആര്‍ഡി ലോഗോയും ബ്ലാക്ഡ്-ഔട്ട് തീം ലഭിച്ച ഫോഗ് ലാമ്പ് ഹൗസിംഗില്‍ പുതിയ സ്‌കേര്‍ട്ടിംഗും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഇന്റീരിയറിലും ബ്ലാക്ഡ്-ഔട്ട് തീമിനെ അതേപടി പകര്‍ത്തിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ എത്തുക. പുതിയ മോഡല്‍ ഫ്‌ളോര്‍ മാറ്റുകളും നിരവധി അപ്‌ഗ്രേഡുകളും ഇന്റീരിയറിനെ മനോഹരമാക്കുന്നു. 
 
അടിമുടി സ്‌പോര്‍ട്ടി ലൂക്കിലാണ് ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ എത്തുക. അതേസമയം, നിലവിലുള്ള 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് ഈ വാഹനത്തിനും കരുത്തേകുക. 174 bhp കരുത്തും 420 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ലഭ്യമാവുന്നത്. പുതിയ ബോഡിക്കിറ്റുമായി അണിഞ്ഞൊരുങ്ങി നിരത്തിലേക്കെത്തുന്ന ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ ഫോര്‍ഡ് എന്‍ഡവര്‍, ജീപ് കോമ്പസ്, ഇസുസു MU-X എന്നീ മോഡലുകളോടായിരിക്കും മത്സരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

അടുത്ത ലേഖനം
Show comments