Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് ടിബി സ്റ്റോറേജ്! എച്ച് ടി സിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഡിസയർ 630 ഇന്ത്യൻ വിപണിയില്‍

എച്ച്ടിസിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഡിസയർ 630 ഇന്ത്യൻ വിപണിയിലെത്തി.

രണ്ട് ടിബി സ്റ്റോറേജ്! എച്ച് ടി സിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഡിസയർ 630 ഇന്ത്യൻ വിപണിയില്‍
, ചൊവ്വ, 21 ജൂണ്‍ 2016 (17:10 IST)
എച്ച്ടിസിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഡിസയർ 630 ഇന്ത്യൻ വിപണിയിലെത്തി. ബാഴ്സലോണയില്‍ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലായിരുന്നു എച്ച്ടിസി ഡിസയർ 630 ആദ്യമായി അവതരിപ്പിക്കുന്നത്. ഇതേ വേദിയിൽ തന്നെ ഡിസയർ 530, ഡിസയർ 825 എന്നീ ഹാൻഡ്സെറ്റുകളും കമ്പനി പുറത്തിറക്കിയിരുന്നു.
 
ആൻഡ്രോയ്ഡ് 6.0 മാഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ അഞ്ച് ഇഞ്ച് എച്ച് ഡി സൂപ്പർ എൽസിഡി ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗൻ 400 പ്രോസസർ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, 16 മെഗാപിക്സൽ പിൻ ക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ, ബൂംസൗണ്ട് സ്പീക്കർ, 2200 എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്.   
 
മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ സ്റ്റോറേജ് ഉയർത്താന്‍ കഴിയുന്ന ഈ ഫോണിന് ഇന്ത്യയിൽ 14,990 രൂപയാണ് വില. എച്ച്ടിസിയുടെ ഓൺലൈൻ സ്റ്റോറുകള്‍ വഴിയും മറ്റു റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോണ്‍ വാങ്ങിക്കാന്‍ കഴിയും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാര് ?; അമീറുലിന്റെ സുഹൃത്തായ അനാര്‍ ആണോ കൃത്യത്തിന് പിന്നില്‍ ? - അന്വേഷണ സംഘത്തിന് മുന്നില്‍ ഒരേ പേരുള്ള രണ്ടു പേര്‍ - പൊലീസ് സമ്മര്‍ദ്ദത്തില്‍