Webdunia - Bharat's app for daily news and videos

Install App

16 രൂപയ്ക്ക് ഒരു ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ജിയോയെ ഞെട്ടിച്ച് ആര്‍കോം !

ജിയോയെ ഞെട്ടിച്ചു കൊണ്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (10:42 IST)
ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുകളുമായാണ് പല പ്രമുഖ ടെലികോം കമ്പനികളും നിത്യേന രംഗത്തെത്തുന്നത്. ഇപ്പോള്‍ ഇതാ അക്കൂട്ടത്തിലേക്ക് അതിവിശിഷ്ടമായ ഒരു പ്രത്യേക ഓഫറുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(ആര്‍കോം) എത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ വഴി കമ്പനിയുടെ പോര്‍ട്ടലില്‍ നിന്നും റീച്ചാര്‍ജ്ജ് ചെയ്യുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലാണ് 28% വരെ ഇളവ് നല്‍കുകയെന്നാണ് കമ്പനി പറയുന്നത്. 
 
4ജി സാന്നിധ്യമുളള ഡല്‍ഹി, കര്‍ണ്ണാടക, മുംബൈ, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാകുക. ഈ ഓഫര്‍ ലഭ്യമാകാന്‍ ഓണ്‍ലൈനായി ഒരു പ്ലാന്‍ തിരഞ്ഞെടുക്കണം. അതിനുശേഷം സിം കാര്‍ഡ് ആര്‍കോം എക്‌സിക്യൂട്ടിവ് വീ‍ട്ടിലേക്കെത്തിക്കും. 699 രൂപ, 499 രൂപ, 299 രൂപ എന്നീ മൂന്നു പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ക്കാണ് കമ്പനി ഈ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. 
 
ഡിസ്‌ക്കൗണ്ടിനു ശേഷം ഈ പ്ലാനുകള്‍ക്ക് 499 രൂപ, 399 രൂപ, 249 രൂപ എന്നിങ്ങനെയായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഈ മൂന്നു പ്ലാനുകളില്‍ 499 രൂപയുടെ പ്ലാനാണ് ഏറ്റവും മികച്ചത്. ഇതില്‍ 30ജിബി ഡാറ്റയാണ് ലഭ്യമാക്കുക. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം. കൂടാതെ ഓരോ ബില്ലിങ്ങ് സെക്കിളിലേക്കും 3000 എസ്എംഎസും 30ദിവസം വാലിഡിറ്റിയില്‍ ലഭിക്കും. 
 
399 പ്ലാനില്‍ 30 ദിവസം വാലിഡിറ്റിയില്‍ 15ജിബി അണ്‍ലിമിറ്റഡ് ഡാറ്റ, 3000 എസ്എംഎസ് എന്നിവയും 239 പ്ലാനില്‍ ഹോം സര്‍ക്കിളുകളില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും കൂടാതെ സൗജന്യ ഇന്‍കമിങ്ങ് കോളും ലഭിക്കും. 499 പ്ലാനില്‍ ഒരു ജിബി ഡാറ്റ 16.66 രൂപയ്ക്കാണ് നല്‍കുന്നത്. എന്നാല്‍ 399 പ്ലാനില്‍ ഒരു ജിബി ഡാറ്റ 26.66 രൂപയ്ക്കും 239 രൂപയുടെ പ്ലാനില്‍ ഒരുജിബി ഡാറ്റ 39 രൂപയ്ക്കും ലഭ്യമാകും.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments