17999 രൂപ മുടക്കാന്‍ തയ്യാറാണോ ? എങ്കില്‍ ക്വിഡ് സ്വന്തമാക്കാം - റെനോ ഞെട്ടിക്കുന്നു !

പുതിയ ഓഫറുകള്‍ ഒരുക്കി റെനോ

Webdunia
ഞായര്‍, 28 മെയ് 2017 (12:52 IST)
ഉപഭോക്താക്കള്‍ക്ക് ഓഫറുകളുമായി വാഹന വിപണിയില്‍ സജീവമാകാന്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ ഒരുങ്ങുന്നു. കുറഞ്ഞ ഇഎംഐ നിരക്കില്‍ എന്‍ട്രിലെവല്‍ ഹാച്ച്ബാക്കായ ക്വിഡിനെ സ്വന്തമാക്കാനുള്ള അവസരമാണ് ആദ്യ ഓഫറിലൂടെ കമ്പനി നല്‍കുന്നത്. അതേസമയം രണ്ടാമത്തെ ഓഫറാവട്ടെ വളരെ കുറഞ്ഞ ഡൗണ്‍പെയ്‌മെന്റ് നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ക്വിഡിനെ സ്വന്തമാക്കാമെന്നതുമാണ്.   
 
2999 രൂപ മുതലാണ് ആദ്യ ഓഫര്‍ പ്രകാരമുള്ള ഇഎംഐ ആരംഭിക്കുന്നത്. 2.65 ലക്ഷം രൂപയാണ് ക്വിഡിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് വില. ഓഫര്‍ അനുസരിച്ച് 1.8 ലക്ഷം രൂപയോളം ഫിനാന്‍സ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 84 മാസങ്ങള്‍ കൊണ്ടാണ് ഈ തിരിച്ചടവ് പൂര്‍ത്തിയാക്കേണ്ടത്. അതേസമയം, ആദ്യ ഇന്‍സ്റ്റാള്‍മെന്റ് മുന്‍കൂറായി അടയ്ക്കണമെന്നും കമ്പനി അറിയിച്ചു.
 
എന്നാല്‍ രണ്ടാം ഓഫറില്‍ 17999 രൂപ ഡൗണ്‍പെയ്‌മെന്റില്‍ റെനോ ക്വിഡിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 2.65 ലക്ഷം രൂപ വിലയുള്ള ക്വിഡ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് റെനോ ഈ പുതിയ രണ്ട് ഓഫറുകളും അവതരിപ്പിച്ചിരിക്കുന്നത്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

Aishwarya Rai Speech: 'ഒരേയൊരു ജാതിയേയുള്ളൂ, മനുഷ്യന്‍'; മോദിയെ മുന്നിലിരുത്തി ഐശ്വര്യ റായിയുടെ പ്രസംഗം

എല്ലാ വാര്‍ഡുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കും; തിരുവനന്തപുരത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഗ്ദാനം

അടുത്ത ലേഖനം
Show comments