Webdunia - Bharat's app for daily news and videos

Install App

അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകളുമായി ഹ്യൂണ്ടായ് i20 സ്‌പോര്‍ട്ട്സ് എഡിഷന്‍ വിപണിയിലേക്ക് !

Webdunia
ശനി, 12 ഓഗസ്റ്റ് 2017 (17:24 IST)
ഹ്യൂണ്ടായ് i20യുടെ സ്‌പോര്‍ട്ടി പതിപ്പ് അവതരിപ്പിച്ചു. സ്‌പോര്‍ടി ലുക്ക് കൈവരിച്ചെന്നതല്ലാതെ മെക്കാനിക്കല്‍ സംബന്ധിച്ച് ഒരു തരത്തിലുള്ള മാറ്റങ്ങളും ഈ ഹാച്ചില്‍ കമ്പനി വരുത്തിയിട്ടില്ല. അതേസമയം, പുതിയ i20 സ്‌പോര്‍ടിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നതിനെ കുറിച്ച് കമ്പനി ഒരു വ്യക്തതയും നല്‍കിയിട്ടില്ല.
 
സില്‍വര്‍ ഫൊക്‌സ് ഫിഫ്യൂസര്‍, റെഡ് ബംബര്‍ ഗാര്‍ണിഷ്, സൈഡ് സ്‌കേര്‍ട്ടുകള്‍, ഫോക് ലാമ്പുകള്‍ക്ക് കുറുകെയുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഫൂഫ് സ്‌പോയിലര്‍ , 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെയുള്ള എക്സ്റ്റീരിയര്‍ ഫീച്ചറുകളാണ് i20 സ്‌പോര്‍ടി പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
 
എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,സ്റ്റിയറിംങ് മൗണ്ടഡ് ബട്ടണുകള്‍, ടെലിസ്‌കോപിക് സ്റ്റിയറിംങ് അഡ്ജസ്റ്റ്‌മെന്റ്,  പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍. സ്റ്റിയറിംങ് അഡ്ജസ്റ്റ്‌മെന്റ് എന്നിവയാണ് അകത്തളത്തിലെ പ്രധാന ഫീച്ചറുകള്‍
 
1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ സ്‌പോര്‍ട്ടി പതിപ്പിന് കരുത്തേകുന്നത്. 98 ബിഎച്ച്പിയും 113 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എന്‍ജിനില്‍ നാല്‍ സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കിയിരിക്കുന്നത്. 

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments