Webdunia - Bharat's app for daily news and videos

Install App

നിസ്സാൻ മോട്ടോർസിന്റെ ഫ്ളാഗ്ഷിപ് സ്പോർട്സ് കാർ ‘ജി ടി - ആർ’ ഇന്ത്യയിലേക്ക്

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുന്ന നിസ്സാൻ മോട്ടോർസിന്റെ സ്പോർട്സ് കാര്‍ ‘ജി ടി - ആറി’നുള്ള പ്രീ ബുക്കിങ് ആരംഭിച്ചു.

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (15:40 IST)
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുന്ന നിസ്സാൻ മോട്ടോർസിന്റെ സ്പോർട്സ് കാര്‍ ‘ജി ടി - ആറി’നുള്ള പ്രീ ബുക്കിങ് ആരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ ന്യൂയോർക്ക് ഇന്റർനാഷനൽ ഓട്ടോ ഷോയിലാണ് ‘ജി ടി - ആർ’ അവതരിപ്പിച്ചത്. യൂറോപ്പിനായി വികസിപ്പിച്ച പ്രീമിയം എഡിഷൻ ‘ജി ടി - ആർ’ ആവും ഡിസംബറോടെ ഇന്ത്യയില്‍ വിൽപ്പനക്കെത്തുക.
 
2007ലാണ് നിസ്സാന്റെ ഫ്ളാഗ്ഷിപ് സ്പോർട്സ് കാർ ‘ജി ടി - ആർ’ അരങ്ങേറ്റം കുറിച്ചത്. ഏറ്റവും സമഗ്രമായ പരിഷ്കാരങ്ങളോടെയാണു പുതിയ ‘ജി ടി - ആർ’ വിപണിയിലെത്തുന്നത്. 2016 മോഡലിന്റെ പുതുവർണമായ കറ്റ്സുര ഓറഞ്ചിനൊപ്പം പേൾ ബ്ലാക്ക്, വൈബ്രന്റ് റെഡ്, ഡേടോണ ബ്ലൂ, സ്റ്റോം വൈറ്റ്, ഗൺ മെറ്റാലിക്, അൾട്ടിമേറ്റ് സിൽവർ എന്നീ നിറങ്ങളിൽ കാർ ലഭ്യമാവും.
 
നിറത്തോട് കിട പിടിക്കുന്ന ലതറിലാണു കാറിന്റെ അകത്തളവും സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക 3.8 ലീറ്റർ, വി സിക്സ്, 24 വാൽവ്, ഇരട്ട ടർബോചാർജ്ഡ് എൻജിനാണു ‘ജി ടി - ആറി’നു കരുത്തേകുന്നത്. ജപ്പാനിൽ ‘ടകുമി’ എന്ന പേരിലറിയപ്പെടുന്ന സാങ്കേതിക വിദഗ്ധരുടെ കരവിരുതിൽ പിറക്കുന്ന ഈ എൻജിനൊപ്പം ആറു സ്പീഡ് ഇരട്ട ക്ലച് ട്രാൻസ്മിഷനാണുള്ളത്.
 
ഈ സങ്കലനത്തിൽ വെറും മൂന്നു സെക്കൻഡുകൊണ്ട് തന്നെ ‘ജി ടി - ആർ’ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുകയും ചെയ്യും. 6,800 ആർ പി എമ്മിൽ 570 പി എസ് വരെ കരുത്തും 637 എൻ എം വരെ ടോർക്കും സൃഷ്ടിക്കാന്‍ ഈ എൻജിന് സാധിക്കും. 25 ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു നിസ്സാൻ ‘ജി ടി - ആറി’നുള്ള പ്രീ ബുക്കിങ് സ്വീകരിക്കുക.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments