Webdunia - Bharat's app for daily news and videos

Install App

വോള്‍വോ എക്സ്‌സി 60ന് ശക്തനായ എതിരാളി; ഔഡി Q5 വിപണിയില്‍ - അറിയേണ്ടതെല്ലാം

Webdunia
വെള്ളി, 19 ജനുവരി 2018 (15:16 IST)
പുതിയ ഔഡി Q5 ഇന്ത്യന്‍ വിപണിയിലെത്തി. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഇടത്തരം എസ്‌യുവി ശ്രേണിയിലുള്ള Q5 ന്റെ രണ്ടാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 2016 പാരിസ് മോട്ടോര്‍ ഷോയില്‍ ആദ്യം അവതരിപ്പിച്ച പുത്തന്‍ Q5 പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെയുള്ള രണ്ട് വകഭേദങ്ങളിലാണ് വിപണിയിലേക്കെത്തുന്നത്. 53,25,000 രൂപയ്ക്ക് പ്രീമിയം പ്ലസ് എത്തുമ്പോള്‍ 57,60,000 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടെക്‌നോളജി വേരിയന്റ് വിപണിയില്‍ ലഭ്യമാകുക.
 
നിലവില്‍ വിപണിയിലുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പുത്തന്‍ ഔഡി Q5നും കരുത്തേകുന്നത്. 3,800-4,000 ആര്‍‌പി‌എമ്മില്‍ 187 ബി‌എച്ച്‌പി കരുത്തും 1,750-3,000 ആര്‍‌പി‌എമ്മില്‍ 400 എന്‍‌എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പാദിപ്പിക്കുക. ക്വാട്ട്രോ ഓള്‍-വീല്‍-ഡ്രൈവ് സംവിധാനത്തിലൂടെ നാല് ചക്രങ്ങളിലേക്കും പുതിയ 7 സ്പീഡ് എസ് ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് കരുത്തെത്തിക്കുക. 17.01 കിലോമീറ്ററാണ് പുതിയ മോഡലില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
 
നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 7.9 സെക്കന്‍ഡുകള്‍ മാത്രമാണ് പുതിയ ഔഡി Q5 ന് ആവശ്യമായി വരുന്നത്. മണിക്കൂറില്‍ 218 കിലോമീറ്ററാണ് പുതിയ എസ്‌യുവിയുടെ പരമാവധി വേഗത. വിശാലമായ അകത്തളമാണ് രണ്ടാം തലമുറ Q5 ന്റെ ഏറ്റവും പ്രധാന ആകര്‍ഷണം. മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സിഗ്നേച്ചര്‍ സിംഗിള്‍-ഫ്രെയിം ഗ്രില്‍, സ്‌പോര്‍ടി ബോണറ്റ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ഔഡി Q5 ന്റെ മുഖരൂപം. 
 
പുതുക്കിയ ബമ്പര്‍, റൂഫ്-മൗണ്ടഡ് സ്‌പോയിലര്‍, റിയര്‍ ഡിഫ്യൂസര്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിങ്ങനെയുള്ളവ റിയര്‍ എന്‍ഡ് ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഡില്‍ ഷിഫ്‌റ്റോട് കൂടിയ ത്രീ-സ്‌പോക്ക് ലെതര്‍ സ്റ്റീയറിംഗ് വീല്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കലി അ്ഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റ് എന്നിങ്ങനെയുള്ള ഇന്റീരിയര്‍ ഫീച്ചറുകളും പുതിയ എസ്‌യു‌വിയെ മനോഹരമാക്കുന്നു. ഡയനാമിക്, കംഫോര്‍ട്ട്, ഇന്‍ഡിവിജ്വല്‍, ഓട്ടോ, ഓഫ്-റോഡ് എന്നിങ്ങനെയുള്ള അഞ്ചു ഡ്രൈവിംഗ് മോഡുകളും പുതിയ Q5 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ക്ലാസിക്, പ്രൊഗ്രസീവ് വ്യൂകളോടു കൂടിയ 12.3 ഇഞ്ച് ഔഡി വിര്‍ച്വല്‍ കോക്പിറ്റ് ഡിസ്‌പ്ലേ, 8.3 ഇഞ്ച് എം‌എം‌ഐ ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗോട് കൂടിയ ഔഡി ഫോണ്‍ ബോക്‌സ് എന്നിങ്ങനെയുള്ള ഫീച്ചറുകളും വാഹനത്തിനെ അകത്തളത്തെ മനോഹരമാക്കുന്നു. ഡാമ്പിംഗ് കണ്‍ട്രോളോടുള്ള അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, ത്രീ-സോണ്‍ ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണര്‍, സ്പീഡ് ലിമിറ്റര്‍ ഫംങ്ഷനോടെയുള്ള ക്രൂയിസ് കണ്‍ട്രോള്‍, പനാരോമിക് സണ്‍റൂഫ് എന്നിവയും എസ്‌യുവിയുടെ മറ്റു ഫീച്ചറുകളാണ്.  
 
റിയര്‍വ്യൂ ക്യാമറയോട് കൂടിയ ഔഡി പാര്‍ക്കിംഗ് സംവിധാനം, എട്ട് എയര്‍ബാഗുകള്‍, ആക്ടിവ് ലൈന്‍ അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട് വാര്‍ണിംഗ്, പാര്‍ക്ക് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ സജ്ജീകരണങ്ങളും ഔഡി Q5 ല്‍ കമ്പനി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, മെര്‍സിഡീസ്-ബെന്‍സ് ജിഎല്‍സി, വോള്‍വോ XC60, ബിഎംഡബ്ല്യു X3 എന്നീ കരുത്തന്മാരുമായായിരിക്കും പുതിയ ഔഡി Q5 എസ്‌യു‌വി മത്സരിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments