Webdunia - Bharat's app for daily news and videos

Install App

44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും; തകര്‍പ്പന്‍ ഓണസമ്മാനവുമായി ബിഎസ്എന്‍എല്‍ !

ഓണസമ്മാനവുമായി ബിഎസ്എന്‍എല്‍

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (10:03 IST)
ഓണം പ്രമാണിച്ച് പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 44 രൂപ പ്ലാനാണ് ഓണം സ്‌പെഷ്യല്‍ ഓഫര്‍. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇതില്‍ 500എംബി ഡാറ്റ 30 ദിവസത്തെ വാലിഡിറ്റിയിലും അതോടൊപ്പം 20 രൂപയുടെ ടോക്ടൈമും ലഭിക്കും. 
 
ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്ലിലേക്ക് 5 പൈസ/ മിനിറ്റും മറ്റുള്ള നെറ്റ്‌വര്‍ക്കുകളിലേക്ക് 10 പൈസ/ മിനിറ്റുമാണ് ഈടാക്കുക. ഈ വോയിസ് കോളിന്റേയും വാലിഡിറ്റി 30 ദിവസമാണ്. അതിനു ശേഷം 1 പൈസ/സെക്കന്‍ഡ് എന്ന നിലയിലായിരിക്കും ബാക്കിയുളള മാസങ്ങളില്‍ ലഭിക്കുക‍.
 
ഈ പ്ലാനില്‍ ലഭ്യമാകുന്ന സൌജന്യ ഡാറ്റയുടെ വാലിഡിറ്റിയ്ക്ക് ശേഷം ഒരു വര്‍ഷം വരെ 10 പൈസ നിരക്കിലായിരിക്കും ഒരു എബിക്ക് ആവശ്യമായി വരുക. 44 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്ത ശേഷം 110 രൂപ, 200 രൂപ, 500 രൂപ, 1000 രൂപ എന്നിവയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ടോക്‌ടൈമും ലഭ്യമാകും. 
 
അതോടൊപ്പം, നിങ്ങളുടെ കുടുംബാംഗങ്ങളുടെ മൊബൈല്‍ നമ്പര്‍ കൂടി ഇതിലേക്ക് ചേര്‍ക്കുകയാണെങ്കില്‍ കുറഞ്ഞ തുകയില്‍ മികച്ച കോളുകള്‍ ചെയ്യാനും സാധിക്കും. ഇത്തരത്തില്‍ നാല് നമ്പര്‍ നിങ്ങള്‍ക്കു ചേര്‍ക്കാം. അങ്ങനെ ചെയ്താല്‍ 10 പൈസയായിരിക്കും ഒരു മിനിറ്റിന് ഈടാക്കുക.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments