Webdunia - Bharat's app for daily news and videos

Install App

8 ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ്; സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ അസൂസ് !

അസൂസിന്റെ 8 ജിബി റാം സ്മാര്‍ട്ട്‌ഫോണും ഇന്ത്യയിലേക്ക്

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (13:03 IST)
അമ്പരപ്പിക്കുന്ന ഫീച്ചറുകളുള്ള സ്മാര്‍ട്ട്‌ഫോണുമായി തായ്‌വാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ അസൂസ് ഇന്ത്യയിലേക്ക്. ‘ലോകത്തിലെ ആദ്യ 8 ജിബി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക്’ എന്നാണ് ഇതുമായി ബന്ധപ്പെട്ട് അസൂസ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഫോണിന്റെ പേരോ മറ്റുള്ള വിശദാംശങ്ങളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം 8 ജിബി റാം ഹാന്‍ഡ്‌സെറ്റ് നേരത്തെ തന്നെ വണ്‍പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു കഴിഞ്ഞിരുന്നു.  
 
സെസ് 2017 ല്‍ ‘അസൂസ് സെന്‍ഫോണ്‍ എ ആര്‍’ എന്നപേരില്‍, ഡേ ഡ്രീം വിര്‍ച്വല്‍ റിയാലിറ്റി സോഫ്റ്റ്‌വെയര്‍, ഗൂഗിളിന്റെ ടാംഗോ ആര്‍ഗ്യുമെന്റഡ് റിയാലിറ്റി പ്ലാറ്റ്‌ഫോം എന്നിവയുടെ പിന്തുണയുള്ള ഒരു 8 ജിബി സ്മാര്‍ട്ട്‌ഫോണ്‍ അസൂസ് പുറത്തിറക്കിയിരുന്നു. ജനുവരിയില്‍ അവതരിപ്പിച്ച ഈ ഫോണ്‍ തന്നെയായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് പുറത്തുവരുന്ന സൂചന.
 
5.7 ഇഞ്ച് ക്യൂ എച്ച് ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സെന്‍സറുകള്‍ മോഷന്‍ ട്രാക്കിങ്, ഡെപ്ത് പെര്‍സെപ്ക്ഷന്‍, ഏരിയ ലേണിംഗ്, മുന്‍ വശത്ത് ഹോം ബട്ടണിലായുള്ള ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഹൈഎന്‍ഡ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 4 കെ റെസല്യൂഷനില്‍ വരെ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന 23 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നീ ഫീച്ചറുകളാണ് അസൂസ് സെന്‍ഫോണ്‍ എ ആറിലുള്ളത്.    
 
ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ടിലാണ് ഈ ഫോണിന്റ പ്രവര്‍ത്തനം. 256 ജിബി വരെ ഇന്‍ബില്‍റ്റ് സ്റ്റോറേജ് ഉണ്ടാകും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 ജിബി കൂടി വര്‍ധിപ്പിക്കാനും സാധിക്കും. ഡ്യുവല്‍ ഹൈബ്രിഡ് നാനോ സിം സ്ലോട്ടാണ് സെന്‍ഫോണ്‍ എ ആറിന് നല്‍കിയിരിക്കുന്നത്. 3300 എംആഎച്ച് ആണ് ബാറ്ററി. 4 ജിയ്ക്ക് പുറമെ, യുഎസ്ബി 2.0 ടൈപ് സി പോര്‍ട്ട്, ബ്ലൂടൂത്ത് 4.2, വൈഫൈ 802.11ac തുടങ്ങിയ കണക്ടിവിറ്റി എന്നീ ഓപ്ഷനുകളും ഈ ഫോണിനെ മികവുറ്റതാക്കുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments