Webdunia - Bharat's app for daily news and videos

Install App

വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍; വില വിവരങ്ങള്‍

നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ വിലവിവരങ്ങള്‍ പുറത്ത്

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (14:23 IST)
നോക്കിയയുടെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില വിവരങ്ങള്‍ പുറത്തുവന്നു. ഫോണിന്റെ ഫീച്ചറുകള്‍, ഡിസൈന്‍, മോഡലുകള്‍, പുറത്തിറങ്ങുന്ന തീയതി തുടങ്ങിയ കാര്യങ്ങളെകുറിച്ചുള്ള വിവരങ്ങളെല്ലാം തന്നെ നിരവധി ടെക്ക് വെബ്‌സൈറ്റുകളില്‍ വന്നിരുന്നു. ഏറ്റവും അവസാനമായാണ് ഇപ്പോള്‍ വില വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
 
നോക്കിയ ഡി വണ്‍ സി എന്ന മോഡലിനു 10,000 രൂപ മുതലാണ് വിലതുടങ്ങുന്നതെന്നാണ് nokiapoweruser.com എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ജി ബി റാം ഉള്ള മോഡലിനു 9,999 രൂപയും, 3 ജിബി റാമോട് കൂടിയ മോഡലിനു 12,999 രൂപയുമാണ് വില. അതേസമയം ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും നോക്കിയ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.  
 
2017 ലായിരിക്കും നോക്കിയ ഫോണുകള്‍ വിപണിയിലെത്തുകയെന്നാണ് വിവരങ്ങള്‍. നോക്കിയ D1C എന്ന പേരിലുള്ള ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലുള്ള ഹാന്‍ഡ്‌സെറ്റിന്റെ ചിത്രങ്ങളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. ഹൈ എന്‍ഡ് വേര്‍ഷനാണ് നോക്കിയ D1C ഗോള്‍ഡ് എന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടാതെ ഗോള്‍ഡ് വേര്‍ഷന്റെ ഹോം ബട്ടണിലാണ് ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍ ഉള്ളതെന്നും സൂചനയുണ്ട്.  
 
എല്ലാ വേര്‍ഷനുകളും ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയായിരിക്കുമെന്നും ചില ടെക് സൈറ്റുകളില്‍ പറയുന്നു. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, അഡ്രീനോ 505 ജിപിയു ഗ്രാഫിക്‌സ്, 32 ജിബി സ്റ്റോറേജ്, 3 ജിബി റാം, ആന്‍ഡ്രോയ്ഡ് ന്യൂഗട്ട്, 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിങ്ങനെയുള്ള ഫീച്ചറുകളും നോക്കിയ ഡി വണ്‍ സിയിലുണ്ടെന്നാണ് വിവരം.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അത്യാവശ്യത്തിന് ബ്ലഡ് തരാന്‍ ആരുമില്ലേ, ഭയപ്പെടേണ്ട അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പോലീസിന്റെ പോല്‍ ബ്ലഡ് ഉണ്ട്

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ടവരില്‍ 14 സ്‌കേറ്റിംഗ് താരങ്ങളും

നിയമസഭാ തിരെഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹിയിൽ ഏഴ് AAP എംഎൽഎമാർ രാജിവെച്ചു

വിഴിഞ്ഞത്ത് ബസില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു; രക്തം വാര്‍ന്ന് ദാരുണാന്ത്യം

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

അടുത്ത ലേഖനം
Show comments