Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്ക് ആപ്പിളിനോട് പ്രേമമില്ല, അപ്പിളിന്റെ പ്രതീക്ഷക‌ൾ അസ്തമിക്കുന്നോ?

ഇന്ത്യയില്‍ ആപ്പിളിന്റെ പ്രതീക്ഷകള്‍ തകരുമോ?

Webdunia
ഞായര്‍, 7 ഓഗസ്റ്റ് 2016 (11:38 IST)
ആപ്പിൾ ഐ ഫോൺ വിപണിയിൽ ഒരു കാലത്ത് മുൻപന്തിയിലായിരുന്നു ഇന്ത്യ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആപ്പിള്‍ ഫോണുകളുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് ആപ്പിള്‍ സി ഇ ഒ ടിം കുക്ക് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആപ്പിൾ പ്രേമികൾ ഇന്ത്യയിൽ ഇല്ലാതായിരിക്കുന്നുവെന്നാണ് പഠനങ്ങ‌ൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ആശങ്കയിലാണ് ഇപ്പോഴത്തെ അവസ്ഥ.
 
വന്‍ പ്രതീക്ഷകളുമായിട്ടായിരുന്നു ആപ്പിള്‍ ഇന്ത്യയിലേക്ക് ചേക്കാർ തയ്യാറായിരിക്കുന്നത്. എന്നാൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വരാനുള്ള കാലം ആപ്പിളിന് അത്ര പന്തിയല്ലെന്ന് വ്യക്തമാവുകയാണ്. ‘സ്ട്രാറ്റജി അനാലിറ്റിക്‌സ്’ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, 2016 വര്‍ഷത്തിലെ രണ്ടാം ത്രൈമാസ ഘട്ടത്തില്‍ 800,000 സ്മാര്‍ട്ട് ഫോണുകളാണ് ആപ്പിള്‍ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ ഘട്ടത്തില്‍, 1,200,000 സ്മാര്‍ട്ട് ഫോണുകളാണ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നത്.ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ സ്മാര്‍ട്ട് ഫോണിന്റെ മാര്‍ക്കറ്റ് വിഹിതം, 4 ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറഞ്ഞിരിക്കുന്നത് ആശങ്കാപരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
 
ചില്ലറ വ്യാപാര രംഗത്ത് ആപ്പിള്‍ ഐഫോണുകള്‍ക്ക് കൂടുതല്‍ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത്, ആവശ്യമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഹൈദരാബാദില്‍ ഐഫോണിന് വേണ്ടിയുള്ള മാപ് വികസനത്തിന് വേഗത നല്‍കാന്‍ ഓഫീസ് ആരംഭിച്ചതും, ഇന്ത്യന്‍ മണ്ണില്‍ ആപ്പിള്‍ വേരുകള്‍ ഉറപ്പിക്കുന്നതിന് മുന്നോടിയായാണ്. ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍,  മൂന്നാമത്തെ വലിയ രാഷ്ട്രമായാണ് ഇന്ത്യ നില കൊള്ളുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments