ആകര്‍ഷകമായ പ്രത്യേകതകളുമായി ഔഡി ക്യു3 ‘ഡൈനമിക് എഡിഷൻ’ വിപണിയില്‍
ഔഡി ക്യു3 ഡൈനമിക് എഡിഷൻ വിപണിയിൽ
ഔഡി ക്യു3 എസ് യു വി ‘ഡൈനമിക് എഡിഷൻ’ വിപണിയിലെത്തി. പഴയ എൻജിനിൽ മാറ്റം വരുത്താതെയാണ് പുതിയ ഈ ഡൈനമിക് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലാകെ 101 കാറുകൾ മാത്രമാണു ലഭ്യമാവുക. 39.78 ലക്ഷം രൂപയാണ് ഡൽഹി ഷോറൂം വില.
മുൻവശത്തെ ഡോറിൽ ഔഡി ലോഗോ പ്രൊജക്‌ഷൻ കാർപറ്റ് ലാംപ്, ക്ലിയർ ലെൻസ് ടെയ്ൽ ലാംപ്, ലോവർ ബംപർ ലിപ് സ്‌പോയ്‌ലർ, സ്‌പോർട്ടി എയർ ഇൻലെറ്റ് കവർ എന്നിങ്ങനെയുള്ള ആകര്‍ഷകമായ പ്രത്യേകതകളുമായാണ് വാഹനം വിപണിയിലെത്തിയിട്ടുള്ളത്.
140 പി എസ് 30 ടി ഡി ഐ എസ് എഡീഷനും 176 പി എസ് 35 ടി ഡി ഐ ക്വാട്രോ എന്നിങ്ങനെയുള്ള രണ്ട് വ്യത്യസ്ത ട്യൂണിങ്ങോടെ രണ്ടു ലീറ്റർ ടി ഡി ഐ എൻജിൻ ലഭ്യമാകും. ഏഴു സ്പീഡ് എസ് ട്രോണിക് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗീയർബോക്സ്. ഇന്ത്യൻ വിപണിയിൽ മെഴ്സീഡിസ് ബെൻസ് ‘ജി എൽ എ ക്ലാസ്’, ബി എം ഡബ്ല്യു ‘എക്സ് വൺ’ എന്നിവയോടാകും‘ക്യു ത്രീ’യുടെ മത്സരം.