Webdunia - Bharat's app for daily news and videos

Install App

അമ്പരപ്പിക്കുന്ന ഫീച്ചറുകള്‍, പോക്കറ്റിലൊതുങ്ങുന്ന വില; കിടിലന്‍ സ്മാര്‍ട്ട്ഫോണുകളുമായി മോട്ടോറോള !

അത്യുഗ്രന്‍ സവിശേഷതകളുമായി മോട്ടോറോള ബജറ്റ് ഫോണുകള്‍!

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (11:01 IST)
ഏറ്റവും മികച്ച ചില സ്മാര്‍ട്ട്‌ഫോണുകളുമായി ഈ അടുത്തകാലത്താണ് മോട്ടോറോള എത്തിയത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഏറ്റവും ആകര്‍ഷകമായ ഡിസ്‌പ്ലേയും കിടിലന്‍ സവിശേഷതകളും അതിനേക്കാളുപരി  ബജറ്റു വിലയിലുമാണ് മിക്ക ഫോണുകളും ഇറങ്ങിയിട്ടുള്ളത്. മോട്ടോറോള ഏറ്റവും അവസാനമായി അവതരിപ്പിച്ച രണ്ട് മോഡലുകളാണ് മോട്ടോ ജി5, മോട്ടോ ജി 5പ്ലസ് എന്നിവ. ബജറ്റ് വിലയില്‍ വാങ്ങിക്കാന്‍ കഴിയുന്ന മോട്ടോയുടെ ഫോണുകള്‍ ഏതെല്ലാമാണെന്ന് നോക്കാം... 
 
11,999 രൂപയാണ് മോട്ടോ ജി5ന്റെ വില. 5.2ഇഞ്ച് ഫുള്‍ എച്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 3000എംഎഎച്ച് ബാറ്ററി, 12എംപി പിന്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ എന്നീ സവിശേഷതകളാണ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനുള്ളത്. 
 
മറ്റൊരു മോഡലാണ് മോട്ടോ ജി5 പ്ലസ്. ഈ ഫോണിന് 14,999 രൂപയാണ് വില. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1.4GHz ഒക്ടാകോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്,  ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 13എംപി പിന്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 2800എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍
 
മോട്ടോ E3 പവര്‍ എന്ന മറ്റൊരു മോഡലും മോട്ടോറോള അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എട്ട് എംപി പിന്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ, 3500എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുള്ളത്. 10,499 രൂപവിലയുള്ള മോട്ടോ ജി4, 12,499 രൂപയുടെ മോട്ടോ ജി4 പ്ലസ് എന്നീ മോഡലുകളും വിപണിയിലെത്തിയിട്ടുണ്ട്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments