Webdunia - Bharat's app for daily news and videos

Install App

85 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ, 180 ദിവസം വാലിഡിറ്റി; ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു !

ബിഎസ്എന്‍എല്‍ 85 രൂപയ്ക്ക് 180 ദിവസം വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ!

Webdunia
വ്യാഴം, 18 മെയ് 2017 (09:38 IST)
ഏറ്റവും പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. ചെറിയ വിലയില്‍ കൂടുതല്‍ വാലിഡിറ്റിയാണ് 'അനന്യ' എന്ന പേരിലുള്ള ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. 85രൂപയുടെ വൗച്ചറിലൂടെ ഈ പ്ലാന്‍ ലഭ്യമാകും. ഫ്രീ വോയിസ് കോള്‍ ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ നെറ്റ് 30 ദിവസത്തിനുളളില്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ ഏതു നെറ്റ്‌വര്‍ക്കിലേക്കും 30 മിനിറ്റ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ചെയ്യാന്‍ കഴിയും. 
 
ലോക്കല്‍/ എസ്റ്റിഡി മൊബൈല്‍ ഓണ്‍നെറ്റ്/ ഓഫ്-നെറ്റ്, ഫിക്‌സഡ് ഓണ്‍-നെറ്റ്, ഓഫ്-നെറ്റ് 0.8 പൈസ/സെക്കന്‍ഡ് എന്ന നിരക്കിലും കോള്‍ ചെയ്യാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 180 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. റീച്ചാര്‍ജ്ജ് ചെയ്ത് 30 ദിവസത്തിന് ശേഷം 200 ഫ്രീ എസ്എംഎസും ലഭ്യമാകും. അതോടൊപ്പം വാലിഡിറ്റി അവസാനിക്കുന്നതു വരെ 200 എസ്എംഎസ് ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നു.
 
അതേസമയം, ഡാറ്റയോ, ഫ്രീ മിനിറ്റോ ക്രഡിറ്റാകുകയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വെറും 50എംബി 3ജി ഫ്രീ ഡാറ്റ മാത്രമാണ് ഈ പ്ലനില്‍ നല്‍കുന്നത്. ബിഎസ്എന്‍എല്‍ കര്‍ണാടകയില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാകുന്നത്. എസ്എംഎസ് വഴിയും ഈ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യാം. അതിനായി 'PLAN ANANYA' എന്ന് 121 ലേക്ക് എസ്എംഎസ് അയക്കുക. അതിനായി മൊബൈലില്‍ 85 രൂപ മിനിമം ബാലന്‍സ് ആവശ്യമാണ്. 
 
ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് 200എസ്എംഎസ് കഴിഞ്ഞാല്‍ ഓരോ എസ്എംഎസ്‌നും 50 പൈസ വീതം ഈടാക്കുന്നതാണ്. കൂടാതെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

അടുത്ത ലേഖനം
Show comments