Webdunia - Bharat's app for daily news and videos

Install App

ഒടുവിൽ ആരാധകർ കാത്തിരുന്ന ജാവ 300ന്റെ യഥാർത്ഥ ചിത്രം പുറത്തിറങ്ങി

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (14:04 IST)
അറുപതുകളിലെ ഇന്ത്യൻ നിരത്തുകളിൽ യുവത്വത്തിന്റെ തരംഗമായിരുന്ന ജാവ ബൈക്കുകൾ വീണ്ടും ഇന്ത്യൻ വിപണിയിലെത്തുന്നു എന്നത് വാഹനപ്രേമികളിൽ ഏറെ ആകാംക്ഷ ഉണർത്തിയിരുന്നു. ആകാംക്ഷകൾക്ക് വിടനൽകിക്കൊണ്ട് ജാവ 300ന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നിരത്തുകളിലെത്താൻ ദിവസങ്ങൾ ശേഷികെയാണ് വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.  
 
മഹീന്ദ്ര ആന്റ് മഹീന്ദ്രക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ജാവ കമ്പനിയെ ഏറ്റെടുത്ത സാഹചര്യത്തിൽ ഈ വർഷം മുതൽ തന്നെ ജാവ വിപണിയിൽ എത്തിക്കും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 1.5-2 ലക്ഷം രൂപ വരെയാണ് ജാവ 300 ന്റെ വില കണക്കാക്കപ്പെടുന്നത്. റോയൽ എൻ‌ഫീൽഡിന്റെ ക്ലാസിക് 350 ബൈക്കുകൾക്ക് കടുത്ത മത്സരം തന്നെയാവും ജാവ 300 ഒരുക്കുക. 
 
പഴയുടെ ജാവയുടെ ക്ലാസിക് ഡിസൈൻഅതേപടി നിലനിർത്തിക്കൊണ്ടുതന്നെയാണ് ജാവ തിരിച്ചെത്തുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്‌പോക്ക് വീല്‍ വീതിയേറിയ സീറ്റ് എന്നിവ പുതിയ ജാവയിലും അതേപടി നിലനിർത്തിഉയിരിക്കുന്നു. 27 ബിഎച്ച്‌പി കരുത്തും 28 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ ജാവക്ക് കരുത്തേകുന്നത്. സിക്സ് സ്പീഡ് ഗിയർ ബോക്സ് ആണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments