Webdunia - Bharat's app for daily news and videos

Install App

നിസാൻ കിക്ക്സിന്റെ നിർമ്മാണം ആരംഭിച്ചു, ആദ്യ വാഹനം ചെന്നൈയിൽ പുറത്തിറങ്ങി

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (19:08 IST)
ഇന്ത്യൻ വിപണിയിൽ വലിയ നേട്ടങ്ങൾ ലക്ഷ്യമിട്ട് നിസാൻ കിക്ക്സിന്റെ നിർമ്മാണം കമ്പനി ആരംഭിച്ചു. ചെന്നൈയിലെ പ്ലാന്റിലാണ് ആദ്യ വാഹനം കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കിക്ക്സിനെ ജനുവരിയോടെ ഇന്ത്യൻ നിരത്തുകളിലെത്തിക്കുമെന്ന് നിസാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് തോമസ് കുഹൽ പറഞ്ഞു.
 
അടുത്തകാലത്തായി ഇന്ത്യൻ വിപണിയിൽ നിസാന് വലിയ നേട്ടങ്ങാൾ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഇത് കിക്ക്സിലൂടെ പരിഹരിക്കാനാകും എന്നാണ് നിസാൻ കണക്കുകൂട്ടുന്നത്. കരുത്തൻ ലുക്കിലാണ് നിസാൻ കിക്ക്സിനെ ഒരുക്കിയിരിക്കുന്നത്. ഗ്രാവിറ്റി ഫിലികെനര്‍ജി അബ്സോര്‍പ്ഷന് സംവിധാനത്തിലാണ് വാഹനത്തിന്റെ ബോഡി ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ആഘാതങ്ങളെ ചെറുക്കാൻ പ്രാപ്തമാണ് എന്നുമാത്രമല്ല ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് മികച്ച സുരക്ഷയും നൽകും.
 
വി-മോഷന്‍ ഗ്രില്ലുകളും, സ്വെപ്റ്റ്ബാക്ക് ശൈലിയുള്ള വലിയ ഹെഡ്‌ലാമ്പുകളും വാഹനത്തിന് കരുത്തുറ്റ രൂപഘടന നൽകുന്നതിൽ പ്രധാന ഘടകങ്ങളാണ്. വലിയ ടെയില്‍ലാമ്പുകളും‍. ഉയര്‍ത്തിയ വിന്‍ഡ്ഷീൽഡും വാഹനത്തിന്റെ കരുത്തൻ ശൈലിയോട് ചേർന്നു നിൽക്കുന്നതുതന്നെ. 
 
ഓട്ടോമറ്റിക് ക്ലൈമറ്റ് കൺ‌ട്രോൽ സിസ്റ്റം, സ്മാർട്ഫോൺ ഇന്റഗ്രേഷൻ, സറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം, എന്നീ അത്യാധുനിക സൌകര്യങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 9.40 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്റെ വില എന്നാണ് കണക്കാക്കപ്പെടുന്നത്. 
 
110 ബി എച്ച് പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ  ‍, 105 ബി എച്ച് പി കരുത്തുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ ലഭ്യമാകുക. കിക്ക്സ് വിപണിയിൽ ഹ്യൂണ്ടായി ക്രെറ്റക്ക് കടുത്ത മത്സരം സൃഷ്ടിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments