Webdunia - Bharat's app for daily news and videos

Install App

ഉത്സവ സീസൺ ആഘോഷമാക്കാൻ കാർ നിർമാതാക്കൾ; കാർ വിൽപ്പനയിൽ വൻ കുതിപ്പ്

കാർ വിൽപ്പനയിൽ വൻ കുതിപ്പ്

Webdunia
ഞായര്‍, 2 ഒക്‌ടോബര്‍ 2016 (11:07 IST)
ഉത്സവ സീസണിൽ നേട്ടം കൊയ്യാൻ കാർ വിൽപ്പനക്കാർ. സെപ്തംബറിൽ എല്ലാ കാർ നിർമാതാക്കൾക്കും വൻ മെച്ചം ഉണ്ടായതായി കണക്കുകൾ. 29.4% വർധനയോടെ മാരുതി സുസൂക്കിയാണ് വൻ കുതിപ്പു നടത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോഡ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ എന്നിവയും നേട്ടമുണ്ടാക്കി. ഉത്സവ സീസൺ ആഘോഷമാക്കാനാണ് നിർമാതാക്കളുടെ ശ്രമം.
 
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 6,331 വാഹനങ്ങൾ വിറ്റുപോയിടത്ത് ഇത്തവണ വിറ്റത് 18,423 എണ്ണം. 191% വർധന. ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ആറു ശതമാനം വർധനയാണ് നേടിയത്. പുതിയ ഇന്നോവ ക്രിസ്നയാണ് നേട്ടത്തിന്റെ പ്രധാന കാരണം. ഡൽഹിയിൽ 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ നിരോധനം നീക്കിയതും വിൽപനയ്ക്കു താങ്ങായി. ഫോഡ് ഇന്ത്യയ്ക്ക് ഒൻപതു ശതമാനം വിൽപന വർധനയാണുണ്ടായത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏഴു ശതമാനം വർധനയാണ് നേടിയത്. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

അടുത്ത ലേഖനം
Show comments