Webdunia - Bharat's app for daily news and videos

Install App

ടാറ്റാ സണ്‍സ് ചെയമാന്‍ പദവിയില്‍ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി; താല്‍ക്കാലിക ചുമതല രത്തന്‍ ടാറ്റയ്ക്ക്

ടാറ്റാ സണ്‍സ് ചെയമാന്‍ പദവിയില്‍ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (08:32 IST)
ടാറ്റാ സണ്‍സ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് സൈറസ് പി മിസ്ത്രിയെ ഒഴിവാക്കി. നിലവില്‍ ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല രത്തന്‍ ടാറ്റ ഏറ്റെടുക്കും. തിങ്കളാഴ്ച ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗത്തില്‍ ആയിരുന്നു സൈറസ് മിസ്ത്രിയെ പദവിയില്‍ നിന്നു മാറ്റാന്‍ തീരുമാനമായത്.
 
അതേസമയം, ടാറ്റാ സണ്‍സിന്റെ അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനായി ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, അമിത്​ ചന്ദ്ര,  റോനെന്‍ സെന്‍, ലോഡ്​ കുമാര്‍ ഭട്ടാചാര്യ എന്നിവരാണ്​ സെലക്ഷൻ കമ്മറ്റിയിലുള്ളത്​.
 
പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. ടാറ്റാ സണ്‍സ് ചെയര്‍മാനായി 2012ലാണ് സൈറസ് പി മിസ്ത്രി നിയമിതനായത്. രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലിക ചെയര്‍മാനായി മിസ്ത്രി ചുമതലയേല്‍ക്കുകയും പിന്നീട് ചെയര്‍മാനായി ബോര്‍ഡ് യോഗം നിയമിക്കുകയുമായിരുന്നു.
 
ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ പല്ലോഞ്ചി മിസ്ത്രിയുടെ മകനാണ് സൈറസ്​ മിസ്​ത്രി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments