Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ഇ-ബേ 'വൈന്‍' വില്‍പ്പന ആരംഭിച്ചു!

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇ-ബേ വൈന്‍ വില്‍പ്പന ആരംഭിച്ചു

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ഇ-ബേ 'വൈന്‍' വില്‍പ്പന ആരംഭിച്ചു!
, ശനി, 30 ഏപ്രില്‍ 2016 (09:01 IST)
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇ-ബേ വൈന്‍ വില്‍പ്പന ആരംഭിച്ചു. സിലിക്കണ്‍വാലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-ബേ അമേരിക്കന്‍ ഐക്യനാടുകളില്‍ മാത്രമായിരിക്കും ഓണ്‍ലൈന്‍ വൈന്‍ വില്പന നടത്തുകയന്നാണ് സൂചന. വൈന്‍ പ്രേമികള്‍ക്ക് പുറമേ വൈന്‍ മൊത്ത വ്യാപരികളെയും ഇ-ബേ ലക്ഷ്യം വയ്ക്കുന്നുണ്ട്. 
 
വൈനുകള്‍ ഉത്പാദിപ്പിക്കുന്ന സ്ഥലം, അതില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വാങ്ങാം എന്നതാണ് ഇ-ബേ വൈന്‍ സൈറ്റിന്‍റെ പ്രത്യേകത. നിങ്ങളുടെ പെര്‍ഫെക്ട് ബോട്ടില്‍ കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇതെന്നാണ് ഇ-ബേ സൈറ്റ്  മാനേജര്‍ അലീസ സ്റ്റീല വ്യക്തമാക്കിയത്. 
 
ഡ്രിന്‍ക് എന്ന പേരിലുള്ള മദ്യം തേടാനായുള്ള മൊബൈല്‍ ആപ്പുമായും ഇ-ബേ വൈന്‍ കച്ചവടത്തില്‍ ചങ്ങാത്തം കൂടുന്നുണ്ട്. ഇതുമൂലം പുതിയ കച്ചവടത്തിന് വന്‍ വരവേല്‍പ്പ് ലഭിക്കുമെന്നാണ് ഇ-ബേ പ്രതീക്ഷിക്കുന്നത്. മറ്റൊരു ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ ഈ അടുത്തകാലത്ത് വൈന്‍ ഷോപ്പ് ആരംഭിച്ചിരുന്നു. ഇതിനു വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് പുതിയ വൈന്‍ ഷോപ്പിലൂടെ ഇ-ബേ ലക്ഷ്യമിടുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാര്‍