Webdunia - Bharat's app for daily news and videos

Install App

സുഖ സൗകര്യങ്ങളിൽ മാത്രമല്ല, സുരക്ഷയിലും മുമ്പിൽ; ക്രാഷ്​ ടെസ്റ്റില്‍ ഞെട്ടിച്ച് മാരുതി സ്വിഫ്റ്റ് !

ക്രാഷ്​ ടെസ്​റ്റ്​ വിജയകരമാക്കി മാരുതി സുസുക്കി സ്വിഫ്റ്റ്

Webdunia
വെള്ളി, 2 ജൂണ്‍ 2017 (09:11 IST)
സുഖ സൗകര്യങ്ങളിൽ മാത്രമല്ല സുരക്ഷയിലും ഏറെ മുന്നിലാണെന്ന് തെളിയിച്ച് മാരുതി സുസുക്കി സ്വിഫ്റ്റ്​. വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കാനായി യൂറോ NACAP(ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ്​ ടെസ്റ്റിൽ അഞ്ചിൽ മൂന്ന്​സ്റ്റാർ റേറ്റിങ്​സ്വന്തമാക്കിയാണ്​സുരക്ഷയിലും മുമ്പിലാണെന്ന്​മാരുതി തെളിയിച്ചത്. സ്റ്റാൻഡേർഡ്​വേരിയന്റിനോടൊപ്പം അധിക സുരക്ഷയുള്ള മോഡലിന്റെ ക്രാഷ്​ടെസ്റ്റും നടത്തിയിരുന്നു. ടെസ്റ്റില്‍ ആ മോഡൽ നാല്​സ്റ്റാര്‍ നേടുകയും ചെയ്തു.
 
മുൻ നിരയിലെ മുതിർന്ന യാത്രക്കാർക്ക്​ 83 ശതമാനം സുരക്ഷയും പിൻനിരയിലെ കുട്ടികൾക്ക്​ 75  ശതമാനം സുരക്ഷയും ലഭിക്കുമെന്നാണ് ഈ​ ക്രാഷ്​ ടെസ്റ്റ്​ വ്യക്തമാക്കുന്നത്. പുതിയ ഹാർടെക്റ്റ്​ പ്ലാറ്റ്​ഫോമിൽ ആറ്​എയർ ബാഗ്​ഉൾപ്പെടുത്തിയ സ്റ്റാന്റേർഡ്​ സ്വിഫ്റ്റാണ്​  മൂന്ന്​സ്റ്റാർ റേറ്റിങ്​ നേടിയത്​. റഡാർ ബ്രേക്ക്​ സപ്പോർട്ട്​, എബി‌എസ്​ എന്നീ സുരക്ഷ സംവിധാനങ്ങൾ അടങ്ങിയതാണ്​അധിക സുരക്ഷ സംവിധാനങ്ങൾ അടങ്ങിയ പുതിയ സ്വിഫ്റ്റ്​.
 
ഈ ന്യൂ ജനറേഷന്‍ സ്വിഫ്റ്റ്​ അധികം താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാൽ സുരക്ഷയിൽ ഇത്രയധികം സന്നാഹങ്ങൾ ഇന്ത്യൻ സ്വിഫ്റ്റിൽ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുൻ നിരയിലെ പാസഞ്ചർ-ഡ്രൈവർ സൈഡ്​ എയർബാഗിൽ മാത്രം ഒതുങ്ങിയകും ഇന്ത്യൻ സ്വിഫ്റ്റിലെ പ്രത്യേകതകളെന്നും സൂചനയുണ്ട്. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനിലാവും സ്വിഫ്റ്റ്​ ഇന്ത്യൻ വിപണിയിലെത്തുക.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments