Webdunia - Bharat's app for daily news and videos

Install App

ഫോര്‍ഡ് ഇകോസ്പോര്‍ട്ട് ‘ബ്ലാക്ക് സിഗ്നേച്ചർ എഡീഷൻ’ വിപണിയില്‍; വില 9.26 ലക്ഷം

‘ഇകോസ്പോർട്ടി’നു ‘സിഗ്നേച്ചർ എഡീഷൻ’

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (10:16 IST)
കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനമായ ഫോര്‍ഡ് ഇകോസ്പോര്‍ട്ട് ‘സിഗ്നേച്ചർ എഡീഷൻ’ വിപണിയിലെത്തി. ‘ഇകോസ്പോർട്ടി’ലെ ഫോഗ് ലാംപിനു താഴെ അഞ്ച് എൽ ഇ ഡി ലൈറ്റുകള്‍ ഉപയോഗിച്ചുള്ള ഡേടൈം റണ്ണിങ് ലാംപാണു വാഹനത്തിന്റെ പുറമെയുള്ള പ്രധാന സവിശേഷത. ‘ഇകോസ്പോർട്ടി’ന്റെ കറുപ്പ് നിറമടിച്ച ടൈറ്റാനിയം വകഭേദത്തിന് 9,26,194 രൂപയാണ്  ഡൽഹി ഷോറൂമിലെ വില. 
 
മുന്നിലേയും പിന്നിലേയും ബംപറുകളിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം എത്തിയിട്ടുള്ളത്. കറുപ്പ് മോൾഡഡ് ഹെഡ്ലാംപ്, കറുപ്പ് ഗ്രിൽ, 16 ഇഞ്ച് ബ്ലാക്ക് അലോയ് വീൽ, റുപ്പ് ഫോഗ് ലാംപ് ബെസൽ, കറുപ്പ് മിറർ കവർ, റൂഫ് ക്രോസ് ബാർ, കറുപ്പ് റൂഫ് റെയിൽ എന്നിങ്ങനെയുള്ള ബ്ലാക്ക് എക്സ്റ്റീരിയറാണ് ‘സിഗ്നേച്ചർ എഡീഷ’ന്റെ എടുത്തു പറയേണ്ട സവിശേഷത.   
 
അകത്തളങ്ങളില്‍ ആറ് എയർബാഗ്, ആപ് ലിങ്ക് സഹിതം സിങ്ക് എന്നിങ്ങനെയുള്ള പ്രത്യേകതകളും വാഹനത്തിലുണ്ട്. സാങ്കേതിക വിഭാഗത്തിൽ ഒരു തരത്തിലുള്ള മാറ്റവും വരുത്താതെയാണ് ‘സിഗ്നേച്ചർ എഡീഷൻ’ എത്തുന്നത്. അതേസമയം ട്രാൻസ്മിഷൻ സാധ്യതകളായി അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഇരട്ട ക്ലച് പവർ ഷിഫ്റ്റ് ഓട്ടമാറ്റിക് ഗീയർബോക്സുകള്‍ എന്നിവയും വാഹനത്തിലുണ്ട്.  

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍

അടുത്ത ലേഖനം
Show comments