Webdunia - Bharat's app for daily news and videos

Install App

നിരത്തിലെ തരംഗമാകാന്‍ ഫോര്‍ഡിന്റെ പുതിയ സിയുവി ‘​ഫ്രീസ്റ്റൈല്‍’ വിപണിയിലേക്ക് !

ഫ്രീസ്റ്റൈലുമായി ഫോർഡ്

Webdunia
വ്യാഴം, 1 ഫെബ്രുവരി 2018 (10:15 IST)
പുതിയ കോം‌പാക്റ്റ് യൂട്ടിലിറ്റി വെഹിക്കിളുമായി ഫോ​ർ​ഡ് മോ​ട്ടോ​ർസ് ഇന്ത്യയിലേക്ക്‌‍. ഫോര്‍ഡിന്റെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലാ​യ ഫി​ഗോയെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ക്രോ​സ്ഓ​വ​ർ, ഫ്രീ​സ്റ്റൈ​ൽ എന്ന പേരിലാണ് വിപണിയിലെത്തുക. ഈ വര്‍ഷം ഏപ്രിലിലായിരിക്കും ഈ പുതിയ സിയുവിയുടെ വിപണി പ്രവേശനം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 
 
ചെ​റി​യ രീതിയിലുള്ള ഓ​ഫ്-​റോ​ഡിം​ഗ് സൗ​ക​ര്യ​ങ്ങളും പുതിയ ഫ്രീസ്റ്റൈലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍‌വശത്തേക്ക് തള്ളി നില്‍ക്കുന്ന ബമ്പറും ഹെ​ക്സഗ​ണ​ൽ ഗ്രി​ല്ലും വ​ശ​ങ്ങ​ളി​ലെ സ്വീ​പ്പിം​ഗ് ലൈ​നു​കളും കൂ​ടു​ത​ൽ ചെ​രി​വു​ള്ള വി​ൻ​ഡ്ഷീ​ൽഡുകളുമാണ് പുതിയ സിയുവിയുടെ പ്രധാന ആകര്‍ഷണം. മാത്രമല്ല പ്രീ​മി​യം സ്റ്റൈ​ൽ ഡി​സൈ​നിംഗാണ് വാഹനത്തിന്റെ ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നത്.   
 
6.5 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സിസ്റ്റവും ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, ബി​എ​സ്, ഇ​ബി​ഡി, ഇ​പാ​സ്(​ഇ​ല​ക്‌​ട്രി​ക് പ​വ​ർ അ​സി​സ്റ്റ​ഡ് സ്റ്റി​യ​റിം​ഗ്), ട്രാ​ക്‌​ഷ​ൻ ക​ൺ​ട്രോ​ൾ സി​സ്റ്റം, എ​ബി​എ​സ് എന്നിങ്ങനെയുള്ള അതിനൂതനമായ സുരക്ഷാസജ്ജീകരണങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
പെ​ട്രോ​ൾ, ഡീ​സ​ൽ എന്നിങ്ങനെ രണ്ടു വേ​രി​യ​ന്‍റു​ക​ളിലും ല​ഭ്യ​മാകുന്ന ഈ വാ​ഹ​ന​ത്തി​ന് 1.2 ലി​റ്റ​ർ 96 പി​എ​സ് ഡ്രാ​ഗ​ൺ പെ​ട്രോ​ൾ എ​ൻ​ജി​നും 1.5 ലി​റ്റ​ർ 100 പി​എ​സ് ഡീ​സ​ൽ എ​ൻ​ജിനുമാണ് ക​രു​ത്തേകുന്നത്. പു​തി​യ അഞ്ച് സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​ൻ സം​വി​ധാനമാണ് ഫ്രീ​സ്റ്റൈ​ലി​ൽ ഇടം പിടിക്കുന്നത്. 6 മുതല്‍ 8 ല​ക്ഷം രൂപവരെയായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments