Webdunia - Bharat's app for daily news and videos

Install App

ജപ്പാനിൽ ആളുകൾ ബുക്ക് ചെയ്ത് കാത്തിരിയ്ക്കുന്നത് ഒന്നര വർഷം, ഇന്ത്യയിൽ ജിംനി ഈ വർഷം അവസാനം തന്നെ എത്തിയേക്കും

Webdunia
വ്യാഴം, 14 മെയ് 2020 (12:23 IST)
ഇന്ത്യൻ വാഹന വിപണി ഏറെനാളായി കാത്തിരിക്കുന്ന മാരുതി സുസൂകിയുടെ കരുത്തൻ എസ്‌യുവി ജിംനി ഈ വർഷം തന്നെ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. 5 ഡോർ ഫോർമാറ്റിലുള്ള ജിംനിയായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തിക. 10 ലക്ഷം രൂപയിൽ താഴെയാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയിൽ ജിംനിയ്ക്കുള്ള വലിയ ഡിമാൻഡ് ഇന്ത്യയിലും ലഭിയ്ക്കും എന്നാണ് മാരുതി സുസൂക്കിയുടെ പ്രതീക്ഷ. ജപ്പാനിൽ വാഹനത്തിന്റെ ഉയർന്ന ഡിമാൻഡ് കാരണം ഒന്നര വർഷമാണ് ആളുകൾ വാഹനം ബുക്ക് ചെയ്ത് കാത്തിരിയ്ക്കുന്നത്. 
 
വാഹനത്തെ ഇന്ത്യയിൽ നിമ്മിച്ച് അന്താരാഷ്ട്ര വിപണികളിലേക്കും മാരുതി സുസൂക്കി വിൽപ്പനക്കെത്തിക്കും. അതിനാൽ അഞ്ച്, മൂന്ന് ഫോർമാറ്റുകളിൽ വാഹനം ഇന്ത്യയിൽ നിർമ്മിക്കും. പ്രതിവർഷം 4000 മുതൽ 5000 ജിംനി യൂണിറ്റുകൾ നിർമ്മിക്കാനാണ് മാരുതി ലക്ഷ്യംവക്കുന്നത്. മാരുതി സുസൂക്കിയുടെ നെക്‌സ ഡീലർഷിപ്പ് വഴിയാവും വാഹനം വിൽപ്പനക്കെത്തുക,
 
ആഡംബര എസ്‌യുവികളിൽ ഉപയോഗിക്കുന്ന ലാഡർ ഫ്രെയിം ഷാസിയിലാണ് വാഹനത്തെ ഒരുക്കുന്നത്. 3395 എംഎം നീളവും 1475 എംഎം വീതിയും വാഹനത്തിനുണ്ട്.
2250 എംഎമ്മാണ് വീല്‍ബേസ്. മികച്ച ഓഫ്‌റോഡ് ഡ്രൈവിന് സഹായിക്കും വിധം 205 എംഎം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ്.
 
കാഴ്ചയിൽ കരുത്ത് തോന്നുന്ന സ്‌ട്രോങ് ഡിസൈൻ ശൈലിയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മൂന്ന് ഡോറുകളാണ് വാഹനത്തിന് ഉള്ളത്. ഇന്റിരിയറിൽ പ്രീമിയം ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ത്രീ സ്പോക്ക് മ‌ൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീല്‍, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 7 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം എന്നീ സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments