Webdunia - Bharat's app for daily news and videos

Install App

48 മെഗാപിക്സലിന്റെ ക്യാമറയുമായി ഹോണർ വ്യൂ 20 ഇന്ത്യയിലെത്തുന്നു !

Webdunia
വെള്ളി, 1 ഫെബ്രുവരി 2019 (17:19 IST)
48 മെഗാപിക്സൽ ക്യാമറയുമായി ഹോണർ വ്യു 20 ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. പുതുവർഷത്തിൽ വ്യൂ 20യെ ഹോണർ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു ഇതിനു പിന്നാലെയാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. 37,999 രൂപയാണ് വ്യൂ 20യുടെ 6  ജി ബി റാം വേരിയന്റിന്റെ വിപണി വില ആമസോണിലൂടെയും, ഹോണർ ഇ-സ്റ്റോർ വഴിയും ഫോൺ സ്വന്തമാക്കാനാകും.
 
48 മെഗാപിക്സൽ ക്യാമറക്ക് കരുത്തേകുന്നത് സോണിയുടെ ഐഎംഎക്‌സ്586 സിഎംഒഎസ് സെന്‍സറാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.ഹോണർ വ്യു 10ന്റെ പുത്തൻ തലമുറ പതിപ്പാണ് വ്യു 20. ഡിസ്‌‌പ്ലേയിൽ തന്നെ സെൽഫി ക്യാമറ ഒരുക്കിയിരിക്കുന്നു എന്നതാണ് ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഡിസ്‌പ്ലേയുടെ ഇടതുഭാഗത്തായാണ് സെൽഫി ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്.
 
കരുത്തുറ്റ കിരിൻ 980 പ്രൊസസറാണ് ഫോണിനെ പ്രവർത്തിപ്പിക്കുക. വൈഫൈ നെറ്റ്‌വർക്കുകളിനിന്നും അതിവേഗ ഡൌൺലോഡിംഗ് സാധ്യമാക്കുന്ന ലിങ്ക് ടര്‍ബോ എന്ന പ്രത്യേക സംവിധാനവും വ്യു 20യിൽ ഒരുക്കിയിട്ടുണ്ട്. 48 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്ഫോണുമായി ഷവോമിയും ഉടൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments