Webdunia - Bharat's app for daily news and videos

Install App

റെനോ ക്വിഡ് ഉയർത്തുന്ന വെല്ലുവിളി നേരിടാന്‍ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ !

ടച്ച് സ്‌ക്രീന്‍ സിസ്റ്റവുമായി ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (09:34 IST)
ഇയോണിന്റെ പുതിയ സ്‌പോര്‍ട്‌സ് എഡിഷനുമായി ഹ്യുണ്ടായ്. സ്‌പോര്‍ടി ലുക്കിനോടൊപ്പം എക്സ്റ്റീരിയറിലും ഇന്റീരിയറിലും കോസ്മറ്റിക് അപ്ഗ്രഡേഷനും ഈ മോഡലില്‍ ലഭ്യമാക്കിയിട്ടുണ്ട്. Era+, Magna+ എന്നീ രണ്ട് വേരിയന്റുകളിലാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനെ ഹ്യുണ്ടായ് എത്തിച്ചിരിക്കുന്നത്. സോളിഡ്, മെറ്റാലിക് കളര്‍ സ്‌കീമിലെത്തുന്ന ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്റെ വില 3.38 ലക്ഷം മുതലാണ്  ആരംഭിക്കുന്നത്.  
 
സ്‌പോര്‍ടി സില്‍വര്‍ റൂഫ് റെയില്‍, പുത്തന്‍ സൈഡ് ഗ്രാഫിക്‌സ് എന്നിവ ഈ എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.2 ഇഞ്ച് ടച്ച് സ്‌ക്രീനോട് കൂടിയ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, ഫോണ്‍ ലിങ്ക്, ഡോര്‍ പാനലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള രണ്ട് സ്പീക്കറുകള്‍ എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകളും ഈ കാറിലുണ്ട്. ബാക്കിയുള്ള എല്ലാ ഫീച്ചറുകളും പഴയ ഇയോണിന് സമാനാമായാണ് സ്‌പോര്‍ട്‌സ് എഡിഷനിലും ഒരുക്കിയിട്ടുള്ളത്.
 
0.8 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 55 ബി എച്ച് പി കരുത്തും 75 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. റെനോ ക്വിഡ് ഉയർത്തുന്ന വെല്ലുവിളിയ്ക്ക് മുന്നിൽ ബുദ്ധിമുട്ടുന്ന ഇയോണിനെ പിന്തുണക്കുകയാണ് ഇയോൺ സ്പോർട്സ് എഡിഷനിലൂടെ ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

എട്ടാം ക്ലാസ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുന്നു: പാലായില്‍ ജീവനൊടുക്കിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന ട്രംപിന്റെ പുതിയ അവകാശവാദം തള്ളി ഇന്ത്യ

അടുത്ത ലേഖനം
Show comments