Webdunia - Bharat's app for daily news and videos

Install App

ടാറ്റ ടിയാഗോയെ മുട്ടുകുത്തിക്കാന്‍ ഹ്യുണ്ടായ് എത്തുന്നു; ഗ്രാന്റ് ഐ10 ഫേസ്‌ലിഫ്റ്റുമായി !

പുതിയ ഹ്യുണ്ടയ് ഗ്രാന്റ് ഐ10 ഉടൻ അവതരിക്കുന്നു

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (10:48 IST)
ഹ്യുണ്ടായ് ഗ്രാന്റ് ഐ10ന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തുന്നു. പുതുമയേറിയ എക്സ്റ്റീരിയർ ഇന്റീരിയർ ഫീച്ചറകളുമായി അടുത്ത വർഷം ജനുവരിയോടുകൂടി ഗ്രാന്റ് ഐ10 ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
 
ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള ഡെ ടൈം റണ്ണിംഗ് ലാമ്പ്, ഹെക്സാഗണൽ ഗ്രിൽ, പുതിയ ബംബര്‍, പുതിയ രൂപത്തിലുള്ള ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പ് എന്നിങ്ങനെയുള്ള മനോഹരമായ സവിശേഷതകളുമായാണ് ഗ്രാന്റ് ഐ10 ഫേസ്‌ലിഫ്റ്റ് എത്തുക.   
 
ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. കൂടാതെ, മികച്ച രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ, കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവയും വാഹനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.  ബ്ലാക്ക്, ബ്ലൂ, മെറൂൺ എന്നീ കളർ സ്കീമിലാണ് വാഹനം വിപണിയിലെത്തുക. 
 
1.2 ലിറ്റർ കാപ്പ പെട്രോൾ എൻജിനും 1.1ലിറ്റർ ത്രീ സിലിണ്ടർ യു2 വിജിടി എൻജിനുമാണ് ഈ വാഹനത്തിന് കരുത്ത് നല്‍കുന്നത്. പുതിയ ഗ്രാന്റ് ഐ10 വിപണിയിലെത്തുന്നതോടെ എൻട്രിലെവൽ ഫോഡ് ഫിഗോ, ഷവർലെ ബീറ്റ്, ടാറ്റ ടിയാഗോ എന്നീ വാഹനങ്ങളോടായിരിക്കും മത്സരിക്കുക.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം

അടുത്ത ലേഖനം
Show comments