Webdunia - Bharat's app for daily news and videos

Install App

പുത്തൻ i20യെ വിപണിയിലെത്തിച്ച് ഹ്യുണ്ടായി, വില 6.79 ലക്ഷം മുതൽ

Webdunia
വെള്ളി, 6 നവം‌ബര്‍ 2020 (14:53 IST)
രൂപത്തിലും ഭാവത്തിലും ആകെ മാറ്റവുമായി പ്രീമിയം ഹാച്ച്ബാക്ക് i20യെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി. 6.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വേരിയന്റിന്റെ എക്സ് ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിങ് ഹ്യുണ്ടായ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 21,000 രൂപ മുൻകൂറായി നൽകി ഹ്യൂണ്ടായ് ഡീലർഷിപ്പുകൾ വഴിയോ, വെബ്‌സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം. നിരവധി മാറ്റങ്ങളാണ് പുതിയ ഐ20യിൽ ഉള്ളത്. 
 
ഗ്രില്ലിൽ തുടങ്ങി, കോംപാക്ടായ ഹെഡ് ലാമ്പുകളിലും, ക്യാരക്ടർ ലൈനുകളോടുകൂടിയ ബോണറ്റിലും അലോയ് വിലുകളിലും ടെയിൽ ലാമ്പുകളിലുമെല്ലാം ഈ മാറ്റം കാണാനാകും. ഇവയെല്ലാം ചേരുന്നതോടെ വലിയ മാറ്റം തന്നെ വാഹനത്തിന്റെ രുപത്തിൽ അനുഭവപ്പെടും. മാഗ്‌ന, സ്‌പോര്‍ട്‌സ്, ആസ്റ്റ, ആസ്റ്റ (ഒ) വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുക. 
 
120 പിഎസ് കരുത്ത് ഉത്പാദിപ്പിയ്ക്കുന്ന 1.0 ലിറ്റർ ടർബോ ജിഡി‌ഐ പെട്രോൾ, മാനുവൽ ട്രാൻസ്മിഷനിൽ 83 പീഎസ് കരുത്തും ഐവിടിയിൽ 88 പിഎസ് കരുത്തും ഉത്പാദിപ്പിയ്ക്കുന്ന 1.2 ലിറ്റർ പെട്രോൾ, 100 പിഎസ് കരുത്ത് ഉത്പദിപ്പിയ്ക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിലെത്തിയിരിയ്ക്കുന്നത്. ശ്രേണിയിൽ തന്നെ ആദ്യ ഇന്റലിജന്റ് മാനുവല്‍ ട്രാൻസ്മിഷൻ ഐ20യിൽ ഒരുക്കിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്തുവിട്ടു; തുക ഒന്നടങ്കം പലിശ സഹിതം തിരിച്ചുപിടിക്കും

റോഡരികില്‍ നിര്‍ത്തിയിട്ട കാരവന്‍ നാട്ടുകാരില്‍ സംശയം ജനിപ്പിച്ചു; തുറന്നു നോക്കിയപ്പോള്‍ രണ്ടുപേര്‍ മരിച്ച നിലയില്‍

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments