Webdunia - Bharat's app for daily news and videos

Install App

അഴകിൽ ആഡംബരം ലയിപ്പിച്ചു, ഹ്യൂണ്ടായിയുടെ പ്രീമിയം സെഡാൻ എലാൻട്രയുടെ പുതിയ പതിപ്പ് ഉടൻ !

Webdunia
വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (16:50 IST)
പ്രീമിയം സെഡാനായ എലാൻട്രയുടെ പുത്തൻ പതിപ്പിനെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യൂണ്ടായി. ഒക്ടോബർ മൂന്നിനാണ് വാഹനത്തിന്റെ പുതിയ പതിപ്പിനെ ഹ്യൂണ്ടായി വിപണിയിൽ അവതരിപ്പിക്കുന്നത്. വിപണിയിൽ എത്തിക്കുന്നതിന് മുന്നോടിയായി പുത്തൻ എലാൻട്രയുടെ ചിത്രങ്ങൾ ഹ്യൂണ്ടായ് പുറത്തുവിട്ടു.
 
കാഴ്ചയിലും ഫീച്ചറുകളിലും നിരവധി മാറ്റങ്ങളുമായാണ് പുത്തൻ എലാൻട്ര വിപണിയിൽ എത്തുന്നത്. വാഹനത്തിനായുള്ള ബുക്കിംഗ് കഴിഞ്ഞ ദിവസം ഹ്യൂണ്ടായ് ആരംഭിച്ചിരുന്നു. ഗ്രില്ലിൽ തുടങ്ങി ബോഡി ലൈനുകളിലും ബംബറിലുമെല്ലാം മാറ്റങ്ങൾ പുതിയ എലാൻട്രയിൽ കാണാം.
 
മസ്കുലർ ബോഡി ലൈനുകളുള്ള ബോണറ്റും, സ്റ്റൈലിഷായ ഹെക്സഗണൽ ഗ്രില്ലുമാണ് ആദ്യം കണ്ണിൽപ്പെടുന്ന മാറ്റങ്ങൾ. പുതിയ ബംബറുകളും പ്രധാന മാറ്റങ്ങളിൽ ഒന്നാണ്. ഹെഡ്‌ലാമ്പ് ഡിസൈനിനോട് ചേർന്നുനിൽകൂന്ന തരത്തിലാണ് താഴെ ട്രൈയാങ്കുലർ ഫോഗ് ലാമ്പുകൾ നൽകിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും കാണാം.   
 
ഇന്റീരിയറിൽ പുതിയ 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റം നൽകിയിട്ടുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള 2 ലിറ്റർ പെട്രോൾ എഞ്ജിനാണ് വാഹനത്തിന് കരുത്ത് പകരുക. 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനുകളിൽ വാഹനം വാഹനം വിപണിയിൽ എത്തും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments