Webdunia - Bharat's app for daily news and videos

Install App

ടാറ്റ കൈറ്റ് 5നും ഫോഡ് ആസ്പെയറിനും വെല്ലുവിളി ഉയര്‍ത്താന്‍ മുഖംമിനുക്കിയ എക്സെന്റുമായി ഹ്യുണ്ടായ് !

ഹ്യുണ്ടായ് എക്സെന്റ് മുഖംമിനുക്കിയെത്തുന്നു

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (11:45 IST)
തങ്ങളുടെ കോംപാക്ട് സെഡാന്‍ എക്സെന്റിന്റെ പുതുക്കിയ പതിപ്പുമായി ഹ്യുണ്ടായ് എത്തുന്നു. നിലവിലുള്ള ഡിസൈൻ ശൈലിയില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് പുതിയ എക്സെന്റിനെ വിപണിയിലെത്തിക്കുന്നത്. 2018ലായിരിക്കും പുതിയ ഈ സെഡാന്റെ വിപണിപ്രവേശനം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.    
 
നിലവില്‍ യൂറോപ്പ്യൻ വിപണിയിലുള്ള ഗ്രാന്റ് ഐ10 മോഡലുകളെ അനുസ്മരിപ്പിക്കുവിധമുള്ള ഡിസൈനോടെ ആയിരിക്കും പുതിയ എക്സെന്റ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വലുപ്പമേറിയ ഹെക്സാഗണൽ ഗ്രിൽ, പുതുക്കിയ ബംബർ, പുതുമയാർന്ന ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ് എന്നീ സവിശേഷതകള്‍ വാഹനത്തിലുണ്ടാകും.  
 
മികച്ച ഇന്റീരിയറായിരിക്കും വാഹനത്തിനുണ്ടാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.1 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ എന്നീ എൻജിനുകളുമായിട്ടായിരിക്കും പുതിയ ഹ്യുണ്ടയ് എക്സെന്റ് വിപണിയിലെത്തുക. രണ്ട് എൻജിനുകളിലും ഓട്ടോമാറ്റിക്, മാനുവല്‍ ട്രാൻസ്മിഷന്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
 
മികച്ച മൈലേജും പെർഫോമൻസും വാഗ്ദാനം ചെയ്യാൻ കഴിയുന്നവയായിരിക്കും ഈ രണ്ട് എൻജിനുകളുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടാറ്റ കൈറ്റ് 5, ഷവർലെ എസൻഷ്യ, ഫോഡ് ആസ്പെയർ എന്നീ സെഡാനുകളുമായാണ് മുഖംമിനുക്കിയെത്തുന്ന പുതിയ എക്സെന്റിന് മത്സരിക്കേണ്ടി വരിക.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

അടുത്ത ലേഖനം
Show comments