Webdunia - Bharat's app for daily news and videos

Install App

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

യുഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ രൂപയുടെ മൂല്യം തിങ്കളാഴ്ചയോടെ 84.20 രൂപയായി കുറയാന്‍ വരാ സാധ്യതയുണ്ട്

രേണുക വേണു
വ്യാഴം, 31 ഒക്‌ടോബര്‍ 2024 (16:19 IST)
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 84.07 ആയി താഴ്ന്നു. അതായത് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 84.07 രൂപ നല്‍കണം. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇനിയും കുറയുമെന്നാണ് സൂചന. 
 
രൂപയുടെ മൂല്യം ഇനിയും ഇടിയാതിരിക്കാന്‍ ആര്‍ബിഐ ചില ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും മുന്‍ ദിവസങ്ങളില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ ഇല്ല. ഇന്ന് രാവിലെ 84.08 രൂപ ആയിരുന്നത് വൈകിട്ട് ആയപ്പോഴേക്കും 84.07 ആയി മെച്ചപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ 11 നു ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം 84.10 ആയി കുറഞ്ഞിരുന്നു. 
 
യുഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ രൂപയുടെ മൂല്യം തിങ്കളാഴ്ചയോടെ 84.20 രൂപയായി കുറയാന്‍ വരാ സാധ്യതയുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് രൂപയുടെ മൂല്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 
 
ഒക്ടോബറില്‍ മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരി; കാരണം മാതാപിതാക്കളില്ലാത്ത തന്നോടുള്ള സ്‌നേഹം കുറയുമോന്ന് ഭയന്ന്

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് ബുധനാഴ്ച മുതൽ

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍

അടുത്ത ലേഖനം
Show comments