Webdunia - Bharat's app for daily news and videos

Install App

31,200 രൂപയ്ക്ക് ഐഫോണ്‍ 7 പ്ലസ് ?; ഞെട്ടിക്കുന്ന ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് !

ഫ്ലിപ്കാർട്ടിൽ ഐഫോണുകൾക്ക് വൻ ഓഫർ

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (10:10 IST)
ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഫ്ലിപ്കാര്‍ട്ട് അവതരിപ്പിച്ച ഏറ്റവും പുതിയ അപ്‌ഗ്രേഡ് ഓഫറിലൂടെ പുതിയ ഐഫോണ്‍ 7ഓ അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസോ വാങ്ങുകയാണെങ്കില്‍ നമ്മുടെ കൈയ്യിലുള്ള ഐഫോണ്‍ എക്‌സ്‌ചെയ്ഞ്ച് ചെയ്ത് 31,200 രൂപ വരെ ലാഭിക്കാന്‍ സാ‍ധിക്കും.
 
ഐഫോണിന്റെ എല്ലാ മോഡലുകള്‍ക്കും അഞ്ച് ശതമാനം കിഴിവും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡലിന് അനുസരിച്ചായിരിക്കും ഇതു കൂടാതെയുള്ള വിലക്കിഴിവ് ലഭിക്കുക. ഐഫോണ്‍ 4, 4s, 5, 5s 5c, 6, 6 Plus, 6s Plus, SE തുടങ്ങിയ ഹാന്‍ഡ്‌സെറ്റുകൾ എക്സേഞ്ച് ചെയ്യാമെന്ന് ഫ്ലിപ്കാര്‍ട്ട് അറിയിച്ചു. 
 
ഐഫോണ്‍ 7ന്റെ 32ജിബി വേരിയന്റിന് പരമാവധി 21,800 രൂപ വരെയാണ് എക്സേഞ്ച് ഓഫറിലൂടെ കിഴിവു ലഭിക്കുക. നിലവില്‍ ഈ മോഡലിന്  60,000 രൂപയാണ് വില. ഫ്ലിപ്കാർട്ട് നല്‍കുന്ന ഓഫർ അനുസരിച്ച് അ‍ഞ്ചു ശതമാനം വിലകുറച്ചാണ് ഈ മോഡല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
 
അതേസമയം,, ഐഫോണ്‍ 7ന്റെ 128ജിബി/256ജിബി എന്നീ ഫോണുകള്‍ യഥാക്രമം 43,200 രൂപയ്ക്കും 51,200രൂപയ്ക്കുമാണ് ഈ ഓഫര്‍ അനുസരിച്ച് ലഭിക്കുക. ഐഫോണ്‍ 7 പ്ലസിന്റെ 32 ജിബി വേരിയന്റിന് 44,800 രൂപയുടെ ഇളവ് ലഭിക്കും. നിലവില്‍ 72,000 രൂപയാണ് ഈ ഫോണിന്റെ വില. അതേസമയം 82,000 രൂപ വിലയുള്ള 128ജിബി മോഡലിന് 52,000 രൂപ വരെ എക്സേഞ്ച് ലഭ്യമാകുമെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു.
 
എന്നാല്‍ 92,000 രൂപ വിലയുള്ള 256 ജിബി വേരിയന്റിന് പരമാവധി 26,600 രൂപ വരെയായിരിക്കും എക്‌സേഞ്ച് ഡിസ്‌കൗണ്ട് ലഭിക്കുക. ഫ്ലിപ്കാര്‍ട്ട് നല്‍കുന്ന അഞ്ചു ശതമാനം കിഴിവും കൂടിച്ചേരുമ്പോള്‍ 60,800 രൂപയായിരിക്കും ഈ ഫോണിന്റെ വില. കൂടാതെ ഇഎംഐലൂടെയും ഐഫോണുകള്‍ സ്വന്തമാക്കാം. എന്നാല്‍ ഗോൾഡ് വേരിയന്റ് ഫോണുകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകില്ല.  

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തല മറച്ചിരിക്കണം, ഹിജാബ് നിയമം ലംഘിച്ചാൽ സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിച്ച് ഇറാൻ

Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് കൂടിയത് 480 രൂപ

ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

അടുത്ത ലേഖനം
Show comments