Webdunia - Bharat's app for daily news and videos

Install App

അപ്രതീക്ഷിത നീക്കവുമായി ആപ്പിള്‍; ചുവന്ന ഐഫോണ്‍ 7, പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ ഐപാഡ് !

വില കുറച്ച് പുതിയ ഐപാഡും ചുവന്ന ഐഫോണ്‍ 7നും എത്തി

Webdunia
ബുധന്‍, 22 മാര്‍ച്ച് 2017 (16:18 IST)
ചുവന്ന നിറത്തിലുള്ള ഐഫോണ്‍ വിപണിയിലെത്തി. ലിമിറ്റഡ്​എഡിഷനായാണ് ഐഫോൺ 7​ന്റെ ചുവന്ന നിറത്തിലുള്ള പതിപ്പ്​ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്​. നിറത്തിലുണ്ടായ മാറ്റമല്ലാതെ ഫോണിൽ മറ്റ് തരത്തിലുള്ള​മാറ്റങ്ങളൊന്നും ആപ്പിൾ വരുത്തിയിട്ടില്ല. 82,000 രൂപയാണ്​ഐഫോൺ ലിമിറ്റഡ്​എഡിഷന്റെ വില.
 
പുതിയ ഐപാഡും കമ്പനി വിപണിയിലവതരിപ്പിച്ചിട്ടുണ്ട്. 9.7 ഇഞ്ച് ഡിസ്പ്ലേയാണ് ഈ പുതിയ മോഡലിലുള്ളത്. പത്ത് മണിക്കൂർ നീണ്ട്​നിൽക്കുന്ന ബാറ്ററിയും ഈ ഐപാഡിന് ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 8മെഗാപിക്സല്‍ പിന്‍ ക്യാമറ, 1.2 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നീ പ്രത്യേകതകളും ഐപാഡിലുണ്ട്. 
 
വില തന്നെയാണ് പുതിയ ഐപാഡിന്റെ ഹൈലൈറ്റ്. 32 ജിബി വൈഫൈ മോഡലിന്​ 28,990 രൂപയും വൈഫൈ സെല്ലുലാർ മോഡലിന്​ 39,990 രൂപയുമാണ്​വിപണിയിലെ വില. വൈഫൈ സെല്ലുലാർ മോഡലിൽ മികച്ച ഇൻറർനെറ്റ്​കണക്ടിവിറ്റി ലഭ്യമാകുമെന്ന് ആപ്പിള്‍ അറിയിച്ചു. 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments